സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം പാഠ്യേതര പ്രവർത്തനങ്ങൾ 2019
പ്രവേശനോത്സവം 2019
ജൂൺ 6 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബെന്നി സ്കറിയ സ്വാഗതം നേർന്നു.സമ്മേളനോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ മുഖ്യ പ്രഭാക്ഷണം നടത്തി. 2019-20 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും വൈസ് പ്രിൻസിപ്പൽ ശ്രീ. ജോജി ഫിലിപ്പ് വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു. പ്രവേശനോത്സവത്തിന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ജൂൺ 6 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബെന്നി സ്കറിയ സ്വാഗതം നേർന്നു.സമ്മേളനോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ മുഖ്യ പ്രഭാക്ഷണം നടത്തി. 2019-20 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും വൈസ് പ്രിൻസിപ്പൽ ശ്രീ. ജോജി ഫിലിപ്പ് വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു. പ്രവേശനോത്സവത്തിന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
അന്തരാഷ്ട്ര യോഗാദിനാചരണം
July 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു . ശാന്തിഗിരി ആയുർവ്വേദ ഹോസ്പിറ്റൽ കോട്ടയം, ഉഴവൂർ എന്നിവരുടെ അഭിമുഖ്യത്തിലും സഹകരണത്തിലുമാണ് ഈ ദിനം ആചരിച്ചത്. യോഗാദിനാചരണ ഉദ്ഘാടനം കവയിത്രി സതീ രവീന്ദ്രൻ നിർവഹിച്ചു .കോട്ടയം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്സി യോഗാദാനാ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ അന്റണി ചാവറ അദ്ധ്യക്ഷത വഹിച്ച യോഗാത്തിൽ ഡോ. ഈശ്വാര മൂർത്തി ,ശ്രീ . ബെന്നി സ്കറിയ, ശ്രീ രാജീഷ് , ശ്രീ അഖിൽ ജെ എൽ എന്നിവർ ആശംസകൾ നേർന്നു. യോഗാചാര്യൻ ശ്രീ സണ്ണി ചേന്നാട്ട് യോഗാക്ലാസിന് നേതൃതം നൽകി . പതിനഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ. ഫാ. അന്റണി കാഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു.
വായനാ പക്ഷാചരണം
"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും.വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വിശേഷാൽ അസംബ്ലിയും നടത്തപ്പെട്ടു.
ലഹരി വിരുദ്ധ ദിനാചരണം
"വിമുക്തി " ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് കൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണ സെമിനാർ നടത്തി.
ക്ലാസ്സ് അസംബ്ലികൾ
ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.എല്ലാ ബുധനാഴ്ചയും അസംബ്ലികൾ നടക്കുന്നു.
മെരിറ്റ് ഡേ ആഘോഷം പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
2019 ജുൺ 27-ാംതിയതി മെരിറ്റ് ഡേ ആഘോഷവും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.സ്കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അധ്യക്ഷത വഹിച്ച യോഗത്തിൽഎം.ജി യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ റവ.ഫാദർ തോമസ്കുട്ടി സി.വി സി.എം.ഐ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് കൃതഞ്ജതയും രേഖപ്പെടുത്തി.പ്രസ്തുത യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയും അവാർഡ് വിതരണം ചെയ്യുകയും ചെയ്തത് കോർപറേറ്റ് മാനേജർ റവ.ഫാദർ ജയിംസ് മുല്ലളേി സി.എം.ഐ ആണ്.
ലിറ്റിൽകൈറ്റ്സ് അവാർഡ് അനുമോദന യോഗം
കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.
സ്പോർട്സ് അക്കാദമി
സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്കുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു.
എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019
All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 12 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെടുന്നു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ,കാവ്യ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
സന്മാർഗ പഠനക്ലാസ്സ്
കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.
കൗൺസലിംഗ് ക്ലാസ്സുകൾ
സ്കൂൾ കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ പ്രശനക്കാരായകുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷാനൈപുണി വർദ്ധിപ്പിക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഗണിതക്ലിനിക്
കുട്ടികളുടെ നേതൃത്വത്തിൽ ഗണിതക്ലിനിക് സംഘടിപ്പിക്കുന്നു.കുട്ടികളിൽ ഗണിതാഭിരുചി വളർത്തിയെടുക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.
ഭിന്നശേഷി സൗഹൃദ വിദ്യാലയം
സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് റിസോഴ്സ് ടീച്ചറിന്റെ സേവനവും ലഭിക്കുന്നുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവർക്ക് പ്രത്യേക ഐ.റ്റി പരീശീലനവും നൽകിവരുന്നു.പ്രത്യേക പരിഗണന ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കുക്കന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ്.