സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്‌

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങളും സ്പോർട്സ് ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. സ്പോർട്സിൽ താല്പര്യമുള്ള കുട്ടികൾക്ക് ഫിസിക്കൽ എക്സർസൈസ്, സൂംബ,എയറോബിക്സ്, യോഗ, തുടങ്ങിയ പരിശീലനപരിപാടികൾ നടത്തി വരുന്നു. വളരെ വിശാലമായ ഒരു ഗ്രൗണ്ടാണ് സ്കൂളിനുള്ളത്, വോളിബോൾ, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, ബോൾബാഡ്മിന്റൺ, ഖോ ഖോ, കബഡി, തുടങ്ങിയവയ്ക്ക് പരിശീലനം നൽകുന്നുണ്ട്, കായികരംഗത്തു മികവ് തെളിയിച്ച ഒട്ടനവധി കുട്ടികൾ സെന്റ് ഇഫ്രേംസ് ന് മുതൽക്കൂട്ടായുണ്ട് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ കായികാധ്യാപകന്റെ സഹായത്തോടെ വെയിറ്റ്ലിഫ്റ്റിങ്ങിൽ താല്പര്യമുള്ള കുട്ടികൾക്ക് ട്രെയിനിങ് നൽകി വരുന്നു. സ്പോർട്സ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ജില്ലാ ഉപജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്....