സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./പരിസ്ഥിതി ക്ലബ്ബ്-17

പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത ക‌ുട്ടികൾക്ക് മനസ്സിലാക്കി കോടുക്കുവാൻ തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ആസുത്രണം ചേയ്ത് ഇക്കോക്ലബ് കൺവീനേഴ്സ് കു‌ുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിൻെറ സന്ദേശം എത്തിക്കുന്നു. പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ വിതരണം ചെയ്തും റാലിനടത്തിയും പോസ‌്റ്റർ രചനാ മത്സരങ്ങൾ നടത്തിയും പ്രകൃതി സംരക്ഷണ സംന്ദേശം, ലഘ‌ുലേഖകൾ ഇവ നൽകിയും, ,പ്രകൃതിസംരക്ഷണ ഗാനം ആലപിച്ചും ജനഹൃദയങ്ങളിൽ പ്രകൃതി സമരക്ഷണത്തിൻെറ ആവശ്യകത ബോധ്യപ്പെടുത്തി. ഔഷധതോട്ടത്തിനുപുറമേ ജൈവവളങ്ങളും ജൈവകീടനാശിനിയും ഉപയോഗിച്ച് പച്ചക്കറിതോട്ടം നിർമ്മിച്ച് വിളവെടുപ്പ് നടത്തി. സ്ക‌ൂൾ ഉച്ചഭക്ഷണത്തിന് ഈ വിളകൾ ഉപയോഗിക്ക‌ുകയും ക‌ുട്ടികൾക്ക് കൃഷിഭവൻ സന്ദർശിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.ന‍ൂറോളം ക‍ുട്ടികൾ നിരനിരയായി ഇരുന്നു ഒറ്റ റോൾ ചാർട്ട് പേപ്പറിൽ തങ്ങളുടെ പരിസ്ഥിതി സംരക്ഷണ ചിത്ര രചനാമത്സരം നടത്തി. "ഹരിതയാത്ര ശ‌ുഭയാത്ര"എന്ന ബാനറിൽ പ്രകൃതിസംരക്ഷണ സംന്ദേശം പകർന്നുകോണ്ട് ക‌ുട്ടികൾ റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് ക‍ട്ടികൾ റാലി നടത്തി.

പരിസ്ഥിതി