സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ഇ എസ് എസ്
കൊറോണ എന്ന പകർച്ചവ്യാധി നമ്മുടെ സമൂഹത്തിലേക്ക് കടന്നു വരുന്നതിനു മുൻപ് കുട്ടികൾ ഒരുപാട് സമയം സ്കൂളുകളിൽ ചെലവഴിച്ചിരുന്നു. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാതാപിതാക്കളോടൊപ്പം തന്നെ ചിലപ്പോൾ അതിലും ആദ്യം തിരിച്ചറിഞ്ഞുകൊണ്ടിരുന്നത് നമ്മൾ അധ്യാപകരാണ്. അതുകൊണ്ടുതന്നെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുക, അവരെ നേർവഴിക്ക് കൊണ്ടുവരുക, അവരുടെ വൈകല്യങ്ങളും പ്രശ്നങ്ങളും (പഠനവൈകല്യം, വായന വൈകല്യം, എഴുത്ത് വൈകല്യം, സംസാര വൈകല്യം, ശ്രദ്ധയില്ലായ്മ, മടി, ആരോഗ്യപ്രശ്നങ്ങൾ, പോഷകക്കുറവ്, മാനസിക വൈകൃതങ്ങൾ, Opposite gender നോടുള്ള മോശമായ പെരുമാറ്റം, ലഹരി അഡിക്ഷൻ, സ്വഭാവ വൈകല്യങ്ങൾ, കോളനികളിൽ നിന്നും വരുന്ന കുട്ടികളുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം) ആദ്യം തിരിച്ചറിഞ്ഞു കൊണ്ടിരുന്നതും അവരെ അതിൽ നിന്ന് മറികടക്കാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നതും നമ്മൾ അധ്യാപകരാണ് .അത് നമ്മുടെ കടമയുമാണ്.
എന്നാൽ കൊറോണയുടെ നീരാളിപ്പിടുത്തത്തിൽ നാം അകപ്പെട്ടപ്പോൾ കുട്ടികളെ കാണാതെ, അറിയാതെ, അവരുടെ പ്രശ്നങ്ങൾ അറിയാതെ, പഠിപ്പിക്കുന്നതിനാൽ തന്നെ നമുക്ക് നമ്മുടെ കടമകൾ നിർവഹിക്കാൻ ആവുന്നില്ല.
കൊറോണ കാലഘട്ടത്തിൽ കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ
[ ] മൊബൈൽ അഡിക്ഷൻ
[ ] ഗെയിം അഡിക്ഷൻ
[ ] സ്ക്രീൻ അഡിക്ഷൻ
[ ] ആത്മഹത്യാപ്രവണത
[ ] പഠനവൈകല്യം
[ ] ആരോഗ്യപ്രശ്നങ്ങൾ
[ ] നിരാശ
[ ] പോഷകക്കുറവ്
[ ] വിഷാദരോഗം
[ ] പഠനത്തിലെ അശ്രദ്ധ സ്വഭാവവൈകല്യം
[ ] അമിതദേഷ്യം
ഇത്തരം പ്രശ്നങ്ങളെ തിരിച്ചറിയാനും ആവശ്യമായ സഹായങ്ങൾ ചെയ്യുവാനും ധാരാളം ഏജൻസികളുണ്ട്. ഇത്തരം ഏജൻസികളെ അധ്യാപകർക്ക് പരിചയപ്പെടുത്തുന്നതിനും അവരുടെ സഹായങ്ങൾ സ്കൂളുകളിലും നിരവധി വിദ്യാർഥികൾക്കും ലഭിക്കുന്നതിനും ബത്തേരി ഡയറ്റിൻറെ നേതൃത്വത്തിൽ ഉള്ള ഒരു സിസ്റ്റം ആണ് Edu Support System Sulthan Bathery. ഇതിന്റെ ഭാഗമായി സ്കൂളിൽ നിരവധി പരിപാടികൾ നടന്നു.
] കോർ കമ്മിറ്റി രൂപീകരണം
ഒരു എസ്. ആർ. ജി മീറ്റിംഗ് കൂടി ഹെഡ്മാസ്റ്ററും രണ്ടോ മൂന്നോ അധ്യാപകരും അടങ്ങുന്ന ഒരു കോർ കമ്മിറ്റി രൂപീകരിച്ചു
[ ] ക്ലാസ് തലത്തിൽ കുട്ടികൾ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ക്ലാസ് അധ്യാപകർ കണ്ടെത്തി അവ തിരിച്ചറിഞ്ഞ് വിവിധ ഏജൻസികളുമായി ബന്ധപ്പെടുത്തി അവരുടെ സേവനവും അറിവും കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തി.
[ ] ഓൺലൈൻ പഠനം എപ്രകാരം നടത്തണമെന്നും കുട്ടികളുടെ മൊബൈൽ അഡിക്ഷനും പഠനത്തിലെ ശ്രദ്ധയില്ലായ്മയും എപ്രകാരം മറികടക്കണം എന്നും അറിയാത്ത രക്ഷിതാക്കളെ സഹായിക്കുന്നതിനായി 18/8/2021 ബുധനാഴ്ച വൈകുന്നേരം ഏഴുമണിക്ക് "ഓൺലൈൻ പഠനവും
കുട്ടികളും" എന്ന വിഷയത്തെ ആസ്പദമാക്കി യുപി തലത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി സദ്ഗമയ കൺവീനർ ഡോ. ജെറാൾഡ് ജയകുമാർ,സുഷിത എന്നിവർ **മൊബൈൽ അഡിക്ഷൻ, ഗെയിം അഡിക്ഷൻ,*പഠനവൈകല്യം, *പെരുമാറ്റ വൈകല്യം എന്നീ വിഷയങ്ങൾ അഡ്രസ്സ് ചെയ്ത് ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകുി. തുടർന്ന് പ്രശ്നബാധിതരായവരെ കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പുവരുത്തി.