പോരിടുന്നു പോരിടുന്നു കേരളം പോരിടുന്നു.....
കോവിഡ് എന്ന വ്യാധിയെ തകർക്കുവാൻ പോരിടുന്നു......
പോരിടുന്നു പോരിടുന്നു ഭാരതം പോരിടുന്നു
കോവിഡ് എന്ന വ്യാധിയെ തകർക്കുവാൻ പോരിടുന്നു.....
പോരിടുന്നു ലോകരാജ്യം പോരിടുന്നു
കോവിഡ് എന്ന വ്യാധിയെ തകർക്കുവാൻ പോരിടുന്നു.......
കഴിഞ്ഞകാലമോർക്കണം
പ്രെളയമെന്ന മാരിയെ ചെറുത്തുനിന്നു
വിജയഗാഥ നേടിയതാംനമ്മളെ.....
എത്രയെത്ര വ്യാധികൾ തുടർച്ചയായി
നമ്മളെ തകർക്കുവാൻ വന്നതാം കലമതും ഓർക്കണം.....
നിപ്പയെ മറന്നുവോ തുരത്തിയോടിച്ചില്ലയോ.....
ജാതിയും മതവുമെല്ലാ മാറ്റിവെച്ചു നമ്മളന്നു....
ഒന്നായി കൈകോർത്ത് പോരാടിയതോർക്കണം...
രാജ്യത്തിൻ സാരഥികൾക്കൊപ്പമായ് പോരിടാം.....
ലക്ഷ്യമിതെന്നോർക്കണം കൊറോണ തൻ മരണമാം
ഒരുമിക്കാം കൈകോർക്കാം പ്രാർത്ഥിക്കാമൊന്നായി.....
ഒരുമിച്ചു നിന്നെന്നാൽ ലക്ഷ്യമതോ സാധ്യമാം......