സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19 അഥവാ കൊറോണ വൈറസ്

കോവിഡ് 19 അഥവാ കൊറോണ വൈറസ്


ലോകമെമ്പാടും ഭീതിയുടെ മുൾമുനയിൽ ആഴ്ത്തിയ രോഗമാണ് കോവിഡ് 19 അഥവാ കൊറോണ . ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നുമാണ് ഈ വൈറസ് ഉടലെടുത്തത്. മനുഷ്യനിൽ ഉണ്ടാക്കുന്ന മിക്ക രോഗങ്ങൾക്കും കാരണം മൃഗങ്ങളാണ്. പക്ഷികൾ, പന്നികൾ, എലികൾ, ഇവ വിവിധ തരം പനികളാണ് സമ്മാനിക്കുന്നത്. ചിമ്പാൻസികളാണ് HIV എയ് ഡ് സ് തന്നത്. എബോളയും,നിപ്പയും. കൊറോണയും ഉടലെടുത്തത് വവ്വാലുകളിൽ നിന്നെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.പക്ഷേ ഇത് മനുഷ്യരിലേക്ക് എത്തിയത് ഈനാംപേച്ചിയിലൂടെ ആണ്. ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യന്റെ വൈറസിൻെറ ഘടനയുമായി 99% സാദൃശ്യമുണ്ട് എന്നാണ് കണ്ടെത്തൽ. ചൈനയിലെ വുഹാൻ മാർക്കറ്റിൽ എല്ലാ തരം വന്യമൃഗങ്ങളും വിൽപ്പനയ്ക്ക് ഉണ്ട്. ജീവനോടെ എത്തിക്കുന്ന മൃഗങ്ങളെ ആവശ്യക്കാർക്ക് കൊന്നു കൊടുക്കുന്നു. എലി, പാമ്പ്, ഈനാംപേച്ചി, കുരങ്ങ്, അണ്ണാൻ തുടങ്ങി കോഴി വരെ എല്ലാതരം മൃഗങ്ങളെയും നിരത്തി വച്ച് വിൽക്കുന്നു. മൃഗങ്ങളുടെ കച്ചവടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെങ്കിലും വന്യമൃഗങ്ങളെ വിൽക്കുന്നത് ചൈനയിലെ വുഹാൻ മാർക്കറ്റിലാണ്. അവിടെ നിന്നും പൊട്ടി പുറപ്പെട്ട ഈ മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന കൊറോണ വൈറസ് ലക്ഷക്കണക്കിന് ആൾക്കാരെ മരണത്തിന് കീഴടക്കുകയും ചെയ്തു. നമ്മുടെ ഈ കൊച്ചു കേരളത്തിലും കൊറോണ വൈറസ് ബാധിച്ചു എങ്കിലും നമ്മൾ ജാഗ്രത പുലർത്തി അതിജീവിച്ചു .വീണ്ടും നമുക്ക് വ്യക്തിശുചിത്വം പാലിച്ച് സമൂഹ വ്യാപനം തടഞ്ഞ് നമുക്ക് മുന്നേറാം “STAY HOME STAY SAFE “

സാന്ദ്ര
4 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം