കാറ്റത്താടും മാമ്പഴമേ
താഴേക്ക് നീയൊന്നു വീഴുകില്ലേ
അയ്യോ എനിക്ക് പേടിയാണേ
കൊറോണ തിമിർത്താടും ലോകമല്ലേ
അയ്യയ്യോ കുഞ്ഞേ നീ പോകു വേഗം
മാമ്പഴക്കുട്ടാ നീ പേടിക്കേണ്ട
കയ്യും കാലും മുഖവും ഞാൻ
നന്നായി കഴുകി മിനുക്കിയല്ലോ
പെട്ടെന്നു കയ്യിലായി വന്നു വീഴു
നിന്നെ എനിക്ക് ഇഷ്ടമാണ്.