സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലഘു ചരിത്രം

കരുംകുളം വില്ലേജിൽ കൊച്ചുതുറ ദേശത്തു സ്ഥിതി ചെയ്യുന്ന സെന്റ് .ആന്റണീസ് എൽ പി എസ് 1899 ഓഗസ്റ്റ് 15 നാണ് സ്ഥാപിതമായത് . ഈ സ്കൂൾ ആരംഭിച്ചത് നാടാർ സമുദായമാണെങ്കിലും , പിൽക്കാലത്തു ക്രിസ്ത്യൻ സമുദായം ഇത് വിലയ്ക്ക് വാങ്ങി . ഈ സ്കൂളിന്റെ ആദ്യ നാമം കരുംകുളം എൽ പി എസ് എന്നായിരുന്നു . 1978 ൽ സെന്റ് . ആന്റണീസ് എൽ .പി .എസ് എന്ന് പുനർനാമകരണം ചെയ്തു . തിരുവനന്തപുരം ലത്തീൻ അതി രൂപതയുടെ കീഴിൽ വരുന്ന കൊച്ചുതുറ ഇടവക യിൽ നിയോഗിക്കപ്പെടുന്ന ഇടവക വികാരിയാണ് സ്കൂൾ മാനേജർ സ്ഥാനം വഹിക്കുന്നത് . ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ മാനേജ്‌മന്റ് . ശ്രീ . പി വി ഡാനിയേൽ അവർകൾ ആണ് ആദ്യ പ്രഥമാധ്യാപകൻ. കോവളം നിയോജക മണ്ഡലം ആദ്യ എം എൽ എ ശ്രീ. വിവേകാനന്ദൻ , കരുംകുളം ഗ്രാമ  പഞ്ചായത്ത് ആദ്യ പ്രസിഡന്റ് ശ്രീ . സി .പി . മാധവൻ നായർ , ഡോ : ഫ്രാൻസിസ് സേവ്യർ , അഡ്വ . ഇമ്മാനുവേൽ തുടങ്ങിയവർ പൂർവ വിദ്യാർഥികളാണ് .ഓലമേഞ്ഞ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലും , തുടർന്ന് 2005 ൽ ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേയ്ക്കും മാറി.  പ്രഥമ അധ്യാപിക എ ജെസ്സി ഉൾപ്പെടെ 7 അധ്യാപകർ സ്കൂളിന് കീഴിൽ സേവനം ചെയ്തു വരുന്നു.