തുരത്തിടാം നമുക്ക് തുരത്തിടാം
കൊറോണ എന്ന മഹാമാരിയെ
ഭയമില്ലിവിടെ വേണ്ടത്
ജാഗ്രത എന്നൊന്ന് മാത്രം
കൈകൾ കഴുകിടാം സോപ്പിനാൽ
ചെറുത്തു നിർത്തിടാം കൊറോണയെ
തുരത്തിടാം ഈ മഹാമാരിയെ
സാമൂഹികാകലം പാലിച്ചിടാം
വീട്ടിൽ തന്നെ ഇരുന്നിടാം
നമ്മുടെ ജീവനെ കാത്തിടാം
അപരന്റെ ജീവനും രക്ഷിച്ചീടാം .....(തുരത്തിടാം)