സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോലെ നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. അര നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട സായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.

    പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. അറബി പ്രത്യക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.