സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/അധ്യാപക ദിനം 2023-24

അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഭാവി ലോകത്തിൻറെ ശില്പികളായ വരും തലമുറയ്ക്ക് അറിവിൻറെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അധ്യാപകരെയും ആദരിക്കുന്ന ദിനം.അധ്യാപകരുടെ അധ്യാപകനായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനം സെപ്റ്റംബർ അഞ്ചിന് വിദ്യാലയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.

രാവിലെ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു സ്കൂൾ അസംബ്ലിക്ക് നേതൃത്വം നൽകിയത് കുട്ടി അധ്യാപകരായിരുന്നു കുട്ടികളിൽ നിന്ന് ഒരു പ്രഥമ അധ്യാപകനെയും 15 ഓളം അധ്യാപകരെയും തിരഞ്ഞെടുത്തു നിയമിച്ചിരുന്നു ആദ്യത്തെ നാലു പീരിയഡുകളിൽ ക്ലാസ് എടുത്തതും മറ്റു പ്രവർത്തികളും ഉച്ചഭക്ഷണ വിതരണവും എല്ലാം കുട്ടി അധ്യാപകർ തന്നെ നടത്തി.