സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

സെൻ്റ്.മേരീസ് എൽ.പി സ്കൂളിൽ വായനാദിനാചരണം വർണ്ണാഭമായി

https://www.instagram.com/reel/DLFZV76p3Cw/?igsh=bWw1eHFyM3RzMXZt

വായനാദിനാചരണ യോഗത്തിൽ ആൽബിൻ ജോൺ മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു.

ഹെഡ്മിസ്ട്രസ്സ് ജൂലി ജോസ് കിഴക്കൂടൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. ബി.ആർ.സി കോർഡിനേറ്റർ ശ്രീമതി. ഷേർലി ദിലീപ് കുമാർ വായനാ മരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പി.ടി.എ പ്രസിഡൻ്റ് അംബിക ജോജൻ ആശംസാപ്രസംഗം നടത്തി.

അധ്യാപകനും സാഹിത്യകാരനും സംവിധായകനുമായ മുഖ്യാ അതിഥി റാഫി മാസ്റ്റർ വായനാദിന പതിപ്പ് പ്രകാശനം ചെയ്യുകയും കവിതയിലൂടെയും കഥകളിലൂടെയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അദ്ധേഹത്തിൻ്റെ ക്ലാസ് കുട്ടികൾക്ക് രസകരവും ഫലപ്രദവും ആയിരുന്നു. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ഏറ്റുചൊല്ലുകയും വിവിധ അവതരണങ്ങൾ നടത്തുകയും ചെയ്തു.

ശ്രീമതി. രഞ്ജി ടീച്ചർ ഏവർക്കും നന്ദി രേഖപ്പെടുത്തി.