വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാചരണം സമുചിതമായി കൊണ്ടാടി. വായനാ മത്സരം, സാഹിത്യ ക്വിസ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വർത്തമാന പത്രവായനയിൽ അധിഷ്ഠിതമായി സംഘടിപ്പിച്ച ക്വിസ് മത്സരം വളരെ ഹൃദ്യമായി.