അങ്ങനെ ഒരു കൊറോണ കാലം
"മോളെ ചിന്നു. അമ്മ ഇറങ്ങുകയാണ്" ..
"അധികം ദൂരത്തേക്ക് ഒന്നും പോകരുത് കേട്ടോ. "
"വാതിലടച്ചു വേണം വീട്ടിൽ ഇരിക്കാൻ. "
"ശരി അമ്മേ,"
"ഇതുതന്നെയല്ലേ അമ്മ എന്നും പറയുന്നത് "
"മോളെ അമ്മ നേരത്തെവരാം കേട്ടോ"
"അമ്മ തിരിച്ചുവരുമ്പോൾ ഐസ്ക്രീം കൊണ്ടു വരാം "
"ടാറ്റാ ചിന്നൂ ടാറ്റാ"
"ബൈ ബൈ അമ്മ"
( അങ്ങനെ ചിന്നുവിന്റെ പല അവധിക്കാലങ്ങൾ കഴിഞ്ഞു പോയി )
2020ലെ അവധി കാലം വരവായി...
അവൾ വീട്ടിൽ ഇരിക്കുമ്പോൾ വാതിൽക്കൽ ആരോ മുട്ടി ..
വാതിൽ തുറന്ന് നോക്കുമ്പോൾ നാടിനെ നടുക്കിയ കോറോണ .
അവൾ ഭയന്നു നിലവിളിച്ചു
കോറോണ ശാന്തമായി പറഞ്ഞു.
"പേടിക്കേണ്ട ചിന്നൂ ഞാനൊരു സമ്മാനം തരാൻ വന്നതാണ് "
"സമ്മാനമോ എന്ത് സമ്മാനം?"
"ഈ അവധിക്കാലത്ത് നിൻറെ അച്ഛനും അമ്മയും കൂടെ ഉണ്ടാവും"
"കോറേണേ നന്ദിയുണ്ടേ"
"അപ്പോ ഞാൻ ഇറങ്ങുവാ ചിന്നു"
"പോവല്ലേ ഒരു ചായ കുടിച്ചിട്ട് പോകാം"
"വേണ്ട , എന്നെ കുടുംബത്തിൽ കയറ്റാൻ കൊള്ളില്ല"
"അപ്പൊ ശരി ചിന്നു, എനിക്ക് ഇനിയും കുറേ കുട്ടികളുടെ അടുത്ത് പോകാനുള്ളതാണ്"
"കോറോണയ്ക് ഭൂമിയിൽ നിന്ന് പോകാൻ ഉദ്ദേശമില്ലേ "
"ഭൂമിയിലുള്ള വരെ മര്യാദ പഠിപ്പിച്ചിട്ട് ഞാൻ പൊയ്ക്കോളാം"
"പെട്ടെന്ന് പൊയ്ക്കോ"
"ഓ ശരി"
അങ്ങനെ ചിന്നു ഈ അവധി കാലം അമ്മയുടെയും അച്ഛന്റെയും കൂടെ ആവോളം ചിലവഴിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|