സെന്റ്. ജോസഫ്സ് എൽ.പി.എസ്. ചൊവ്വര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടലോര മക്കളുടെ അക്ഷരകേന്ദ്രം പൂർവ്വികരുടെ ഗന്ധം പേുന്ന ക്ലാസ്സ് മുറികൾ. പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെട്ടുന്ന ഈ സുന്ദര വിദ്യാലയം - ലത്തീൻ ക്രിസ്ത്യൻ സമുദായത്തിൻ്റെ സ്വന്തം വിദ്യാഭ്യാസ കേന്ദ്രം. പലപ്പോഴും സ്ക്കൂളിൻ്റെ കാര്യങ്ങളിൽ സാമൂഹ്യ അടിത്തറയും സാമ്പത്തിക ഇടപെടലുകളും പൊതുവേ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് നിർവഹിക്കപ്പെടുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷത്തിൻ്റെ ഉന്നമനത്തിനും, അവരുടെ സമഗ്ര വളർച്ചക്കുമായി ഈ കേന്ദ്രം നിലകൊള്ളുന്നു. തിരുവനന്തപുരം അതിരൂപതയുടെ ബഹു.വൈദീകരാണ് കഴിഞ്ഞ 5പതിറ്റാണ്ടിലേറെയായി മാനേജുമെൻ്റ് പദവി അലങ്കരിക്കുന്നത്. അതിനാൽ തന്നെ ചിട്ടയായ മാർഗ്ഗനിർദ്ദേശങ്ങൾ, സജ്ജീകരണങ്ങൾ എന്നിവ കുഞ്ഞുങ്ങൾക്ക് നൽകി സുന്ദരമായ ഭാവിക്കായി അവരെ വഴിയൊരുക്കുന്നു. 1910-ൽ സ്ഥാപിതമായെന്ന് അവകാശപ്പെടുന്ന ഈ വിദ്യാലയത്തിൻ്റെ ആദ്യ കാല പ്രവർത്തനങ്ങൾ തികച്ചും വായനാ - ലേഖനത്തിന് പ്രാധാന്യം നൽകുന്നു.