സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/അക്ഷരവൃക്ഷം/കൊറോണയും ഞങ്ങളും
കൊറോണയും ഞങ്ങളും
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. അന്ന് ഞങ്ങള്ക്കു പരീക്ഷയായിരുന്നു(ഉച്ചവരെ),പക്ഷെ അന്ന് കുട്ടികളെ പതിവിലും നേരത്തെ വീടുകളിലേക്കു വിട്ടു. പരീക്ഷ എഴുതിയ കുട്ടികള്ക്കു പോകാം എന്ന രീതിയിലായിരുന്നു വിദ്യാറ്ഥികളെ വീട്ടിലേക്കയച്ചത്. കുട്ടികളെല്ലാവരും പരസ്പരം അതിശയത്തോടെ സ്കൂള് എന്താണ് നേരത്തെ വിട്ടത് ആലോചിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഹെഡ്മിസ്ഡ്രസ് ആ വാറ്ത്ത ഞങ്ങളെ അറിയിച്ചത്”കൊറോണാ”അഥവാ “കോവിഡ് 19” എന്ന ചൈനയില് നിന്നും എത്തിയ ഒരു വൈറസ്. അത് ലോകം മുഴുവന് വ്യാപിച്ചിരിക്കുന്നു. ആ വൈറസ് നമുക്കും പിടിപെടാതിരിക്കാന് വേണ്ട മുന്ഒരുക്കം എന്ന നിലയിലാണ് ഞങ്ങളെയും പതിവിലും നേരത്തെ വീട്ടിലേക്കയച്ചത്. പക്ഷെ കോവിഡിനെകുറിച്ച് കൂടുതലൊന്നും അറിയാത്ത ഞങ്ങളാരും അത് കാര്യമായി എടുത്തിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് ടിവിയില് വാറ്ത്താചാനല് വച്ചപ്പോള്,അതാ,ആ വൈറസ് ലോകമെങ്ങും തന്റെ ആദിപത്യം സ്ഥാപിച്ചിരിക്തുന്നു. ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികള്ക്കടക്കം പലറ്ക്കും ഈ വൈറസ് പിടിപെട്ടിരിക്കുന്നു. അവരെല്ലാവരും ഇപ്പോള് രോഗാവസ്തയിലുമാണ്. പലറ്ക്കും അവരുടെ ജീവന് നഷ്ടപെട്ടു. ഈ വാറ്ത്തയുടെ അടിയിലായി മറ്റൊരു വാറ്ത്തകൂടി എഴുതികാണിക്കുന്നു,കോവിഡ് 19 ഭീതി കാരണം പരീക്ഷകള് മാറ്റിവച്ചിരിക്കുന്നു,8 വരെയുള്ള ക്ലാസുകളുടെ പരീക്ഷകള് ഉപേക്ഷിക്കുകയും. കോവിഡിന്റെ ഭീകരതയെ കുറിച്ച് അറിയാത്ത ഞങ്ങള് വിദ്യാറ്ത്തികള്ക്ക് അതൊരു സന്തോഷവാറ്ത്തതന്നെയായിരുന്നു. പിന്നീട് കുറച്ചുദിവസങ്ങള്ക്കകം ഇന്ത്യയേയും വൈറസ് തന്റെ അതീനതയിലാക്കി. ഇന്ത്യയിലും പലരുടെയും ജീവന് വൈറസ് തട്ടിയെടുത്തു. കേരളത്തിലെ കാസറ്കോട് ജില്ലയേയും വൈറസ് സാരമായി ബാധിച്ചു. വൈറസ് വ്യാപിക്കുന്ന പശ്ചാതലത്തില് രാജ്യത്താകെ “ലോക് ഡൌണ്” പ്രക്യാപിക്കുകയുണ്ടായി. തങ്ങളുടെ വീടുകളില് നിന്നും ആരും പുറത്തിറങ്ങരുത് എന്ന രീതിയില് നിയന്ത്രണങ്ങള് ശക്തമാക്കുകയും ചെയ്തു. ആരോഗ്യപ്രവര്ത്തകറ്ക്കും പോലീസുകാറ്ക്കും മാത്രമേ പുറത്തിറങ്ങാനുള്ള അനുമതിയുണ്ടായിരുന്നുള്ളു. പൊതുജനങ്ങള്ക്കു പുറത്തിറങ്ങണമെങ്കില് അതിന് വ്യക്തമായ ഒരു കാരണം വേണം. ആ കാരണം പോലീസുദ്യോകസ്തരെ ബോധ്യപ്പെടുത്തുകയും വേണം. അത് ആവശ്യമാണെന്ന് അവറ്ക്ക് ബോധ്യപെട്ടാല് മാത്രമേ യാത്ര അനുവതിക്കുകയുള്ളു. ആവശ്യ സാധനങ്ങള് പൊതു ജനങ്ങളുടെ വീടുകളിലെത്തിക്കാനും പല സങ്കടനകളും മുന്പോട്ടുവന്നിട്ടുണ്ട്. ആദ്യമൊക്കെ ലോക് ഡൌണിനോട് പൊരുത്തപെടാന് വലിയ ബുദ്ധിമുട്ടായിരുന്നു. പതിയെ പതിയെ എല്ലാവരും അതിനോട് പൊരുത്തപെടാന് തുടങ്ങി. സറ്ക്കാറിന്റെ ക്രിത്യമായ നിറ്ദേശങ്ങളും ജനങ്ങളെ സഹായിച്ചു. കൊറോണ പടരുന്ന പശ്ചാതലത്തില് അതിന്റെ കണ്ണി മുറിക്കുന്നതിന് സറ്ക്കാറ് “ബ്രേക് ദ ചെയ്ന്” എന്ന ആശയം മുന്നോട്ടു വച്ചു. കൊറോണയ്ക്കെതിരായ വാകസിനേഷനോ മരുന്നോ കണ്ടുപിടിക്കുന്നതു വരെ എല്ലാവരും ജാഗ്രതയോടെ മുന്നോട്ടുപോകണം എന്ന് “ ലോക ആരോഗ്യ സംഘടന “ നിറ്ദേശിച്ചു. കൊറോണാ വൈറസിനെ പ്രതിരോതിക്കാന് ഇടയ്ക്കിടയ്ക്ക് സോപ്പ്,ഹാന്ഡ് വാഷ്, അല്ലെങ്കില് അല്ക്കാഹോള് ബൊയ്സ്ഡ് സാന്ടയ്സറ് ഉപയോഗിച്ച് കൈകള് നന്നായി വൃത്തിയാക്കണം. കഴുകാത്ത കൈകള് കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടരുതെന്നും പൊതുസ്ഥലങ്ങളിലോ പൊതു ആചാരങ്ങളിലോ പങ്കെടുക്കരുതെന്നും അങ്ങനെ പങ്കെടുത്താല് വൈറസ് പടരാനുള്ള സാധ്യത കൂടുമെന്നും ലോക ആരോഗ്യ സംഘടന അറിയിച്ചു. അങ്ങനെ കൊവിഡിനെതിരെ പൊരുതിജയിക്കുന്നതിന് എല്ലാവരും വീട്ടിലിരിപ്പായി. കോവിഡിനെ കുറിച്ച് കേട്ടപ്പോള് ആദ്യമൊക്കെ പരിഭ്രാന്തിതോനുമായിരുന്നു, പക്ഷെ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടതെന്ന് പിന്നീട് മനസ്സിലായി. അവധിക്കാലമായിട്ടും ബന്ധുവീടുകളിലോ കീട്ടുകാരുടെ കളിക്കാനോ പറ്റാതെ വീട്ടിലിരിപ്പായി. പക്ഷെ ഈ ദിവസങ്ങള് ആരും നിരാശയോടെ ചെലവഴിക്കാന് തയാറായില്ല, കാരണം .എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ച് വീട്ടിലുള്ള സമയമാണ്, അതിനാല് എല്ലാവരും വീടുകളില് തന്നെയിരുന്ന് അവധിക്കാലം ആഘോഷിക്കാന് തുടങ്ങി. ഈ കോവിഡ് കാലം എല്ലാവരും തങ്ങളുടെകഴിവുകള് പരമാവതി ഉപയോഗിക്കുവാനും പുതിയ പുതിയ കൈര്യങ്ങള് പഠിക്കാനായി വിനിയോഗിച്ചു. അങ്ങനെ ഇപ്രാവശ്യത്തെ അവധിക്കാലം പുറത്തിറങ്ങാതെ വീട്ടിനുള്ളില് വീട്ടുകാരുടെ ഒപ്പം സന്തോഷത്തോടെ ചിലവഴിക്കുന്നു. ഇമ്പമുള്ള നാളെയ്ക്കായി.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |