സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./എന്റെ ഗ്രാമം
എന്റെ ഗ്രാമം
കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ശക്തികുളങ്ങര.
ഭൂമിശാസ്ത്രം
നീണ്ടകര - ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിലെ പ്രധാനഭാഗം ശക്തികുളങ്ങരയിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു ഗ്രാമപഞ്ചായത്തായിരുന്ന ശക്തികുളങ്ങര ഇപ്പോൾ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കോർപ്പറേഷനിലെ ഏതാനും ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് ശക്തികുളങ്ങര ഭാഗം. ശക്തികുളങ്ങര വില്ലേജ് ഈ മേഖലയ്ക്കകത്തു പ്രവർത്തിക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
ചവറ സർക്കിളിൽ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനും പ്രവർത്തന നിരതമാണ്. അഷ്ടമുടിക്കായലിന്റെയും അറബിക്കടലിന്റെയുംസംഗമ സ്ഥാനമായ അഴിമുഖത്തിനു തെക്കുഭാഗം മുതൽ ഒരു ഉപദ്വീപ് പോലെ വ്യാപിച്ചു കിടക്കുന്ന നാടാണ് ശക്തികുളങ്ങര. മത്സ്യബന്ധനവും അനുബന്ധ തൊഴിലുമാണ് മുഖ്യവരുമാനം. പരമ്പരാഗത വള്ളങ്ങൾ മുതൽ ആധുനിക യന്ത്രവൽകൃത യാനങ്ങൾ വരെ ഈ മേഖലയിൽ കർമനിരതമാണ്. കയർ വ്യവസായം ഇപ്പോൾ നാമമാത്രമായി. കൃഷിയും കുറഞ്ഞു. ജൈവ കൃഷിയിലേക്ക് തിരുമുല്ലവാരം നിവാസികൾ കടന്നുവന്നത് കൃഷി മേഖലയിൽ ഒരു ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ശക്തികുളങ്ങര കൃഷി ഭവന്റെ സേവനങ്ങൾ എടുത്തു പറയണം[അവലംബം ആവശ്യമാണ്]. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർ ഇല്ലാത്ത കുടുംബങ്ങൾ ഈ പ്രദേശത്തു വളരെ കുറവാണ് എന്നുതന്നെ പറയാം. യു. എസ്, യു.കെ, തുടങ്ങി മറ്റനേകം വിദേശരാജ്യങ്ങളിലും ഇവിടെ നിന്നുള്ളവർ ജോലി ചെയ്യുന്നു.
ആരാധനാലയങ്ങൾ
ആരാധനാലയങ്ങൾ അഷ്ടമുടി കായലിന്റെ തീരത്തുള്ള മനോഹരമായ ഗ്രാമമാണ് ശക്തികുളങ്ങര ഈ നാടിന്റെ ഐശ്വര്യമാണ് കടലിന്റെ മക്കൾ വ്യവസായങ്ങളുടെ വളക്കൂറുള്ള മണ്ണായ ശക്തികുളങ്ങരയിൽ സെയിന്റ് ജോൺ ബ്രിട്ടോയുടെ നാമധേയത്തിലുള്ള ഒരു ക്രിസ്ത്യൻ പള്ളിയും അയ്യപ്പന്റെ നാമധേയത്തിലുള്ള ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സ്കൂളിലെ പച്ചക്കറി കൃഷി