പ്രവേശനോത്സവം

 
 
 

                                                                                                        2025 - 26 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്  സ്കൂൾ അങ്കണവും ക്ലാസ്സ്  മുറികളും അലങ്കരിച്ചു .നവാഗതരെ കളഭം ചാർത്തിയും സമ്മാനങ്ങൾ  നൽകിയും വരവേറ്റു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് മാനേജർ സിസ്റ്റർ മോളി അലക്സ് അദ്ധ്യക്ഷപദം അലങ്കരിച്ചു. നിത ടീച്ചർ   സ്വാഗതം  ആശംസിച്ചു . ഫാദർ  പോൾസൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  വാർഡ് കൗൺസിലർ അരിസ്റ്റോട്ടിൽ എജുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ ആശംസകൾ അറിയിച്ചു .സർവ്വമത പ്രാർത്ഥനയും പുസ്തക വിതരണവും ഈ ദിനത്തിനെ അർത്ഥസമ്പന്നമാക്കി. എം പി ടി എ പ്രസിഡൻറ് റെലിൻ  റിയാസ് കൃതജ്ഞത അർപ്പിച്ചു .മധുര വിതരണവും മറ്റു കലാപരിപാടികളും ഈ ദിനത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി.

പരിസ്ഥിതിദിനാചരണം                                      

 
 
 

                                                                                                                                        സെന്റ്. ജൊവാക്കിംസ് .യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി. " Beat Plastic pollution "  എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം എന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.  പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, , ക്വിസ്, ഡാൻസ് എന്നിവ സംഘടിപ്പിച്ചു.

വായനദിനം                                                                                                                                  

 
 

                                                               ജൂൺ 19  വായനദിനത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  വായനയുടെ  മഹത്വം സൂചിപ്പിക്കുന്ന ഗാനങ്ങൾ , വായനക്കുറുപ്പ് ,വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ  എന്നിവയും അവതരിപ്പിച്ചു . കൂടാതെ വായനദിന പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം , ക്ലാസ് തല  വായനാമത്സരം എന്നിവയും നടന്നു.വായനമാസാചരണത്തോടനുബന്ധിച്ചു എഴുത്തുകാരെയും  കൃതികളെയും  പരിചയപ്പെടുത്തുന്ന  പുസ്തകാസ്വാദനം എന്ന പരിപാടിയും നടന്നു വരുന്നു.

ബഷീർ ദിനം

 
 

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലൂർ സെന്റ്. ജൊവാക്കിംസ് . യു. പി.സ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണയോഗവും ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണവും നടത്തുകയുണ്ടായി. പാത്തുമ്മയുടെ ആടിലെ ഉമ്മ, ബഷീർ, പാത്തുമ്മ,ഖദീജ മതിലുകളിലെ നാരായണി പ്രേമലേഖനത്തിലെ സാറാമ്മ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബ ബാല്യകാലസഖിയിലെ സുഹറ പൂവമ്പഴത്തിലെ അബ്ദുൽഖാദർ , ജമീല എന്നിവർ രംഗത്ത് എത്തിയത് കുട്ടികളെ ഏറെ രസിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം, ക്വിസ് എന്നിവയും നടന്നു.

ചാന്ദ്രദിനം

 

2025 ജൂലൈ 21 ന് കലൂർ സെന്റ്. ജൊവാക്കിംസ് സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോട് കൂടി അസംബ്ലിയിൽ പരിപാടികൾ ആരംഭിച്ചു.ശുഭാൻശു ശുക്ലയുടെ വേഷം ധരിച്ച ഒരു വിദ്യാർത്ഥിയെ ഞങ്ങൾ മുഖ്യ അതിഥിയായിയായി സ്വാഗതം ചെയ്തു.ചാന്ദ്രദിനത്തെക്കുറിച്ചുള്ള വിജ്ഞാന നപ്രദമായ ഒരു പ്രസംഗം അവതരിപ്പിച്ചു.നാലാം

 

ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ചന്ദ്രനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച്  ഒരു കവിത ചൊല്ലി.അമാവാസി മുതൽ പൗർണമി വരെയുള്ള ചന്ദ്രന്റെ വിവിധ ഘട്ടങ്ങളെപ്പറ്റിയുള്ള വിവരണവും പ്രദർശനവുമുണ്ടായിരുന്നു. ഹെഡ്മിസ്ട്രെസ്. സിസ്റ്റർ. ജിൻസി സെബാസ്റ്റ്യന്റെ പ്രചോദനാന്മകമായ സന്ദേശത്തോടുകൂടി ചാന്ദ്രദിനാഘോഷങ്ങൾ അവസാനിച്ചു. കൂടാതെ  കുട്ടികൾ അതാത് ക്ലാസ്സുകളിൽ ചാന്ദ്രദിനത്തെ അടിസ്ഥാനമാക്കിയുള്ള ചാർട്ടുകൾ പ്രദർശിപ്പിച്ചു.

ഹിരോഷിമ ദിനം

 

ഓഗസ്റ്റ് 6 ന് കലൂർ സെന്റ്. ജൊവാക്കിംസ് സ്കൂളിൽ ഹിരോഷിമ ദിനം ആചാരിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ അസംബ്ലിയിൽ  ആരംഭിച്ചു. അമേയ ദിലീപ് യുദ്ധത്തിനെതിരെയും ന്യൂക്ലിയർ ആയുധങ്ങൾക്കെതിരെയും സന്ദേശം നൽകുന്ന ഒരു പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ ചാർട്ടുകളും പോസ്റ്ററുകളും തയ്യാറാക്കി.  സമാധാന സന്ദേശം നൽകുന്ന മുദ്രാവാക്യങ്ങൾ എഴുതി അവതരിപ്പിച്ചു.

ക്വിറ്റ് ഇന്ത്യ ദിനാചാരണം

 

ഓഗസ്റ്റ് 8 ന് കലൂർ സെന്റ്. ജോവാക്കിംസ് സ്കൂളിൽ രാവിലെ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയോട് കൂടി ക്വിറ്റ് ഇന്ത്യ ദിനാചാരണം ആരംഭിച്ചു. സെറ ക്വിറ്റ് ഇന്ത്യസമര ചരിത്രവും ദേശസ്നേഹവും സ്ഫു രിക്കുന്ന ഒരു പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ ക്വിറ്റ് ഇന്ത്യ സമരചരിത്രവുമായി ബന്ധമുള്ള ചാർട്ടുകളും പോസ്റ്ററുകളും തയ്യാറാക്കി ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരവും നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം

 
 
 

ഭാരതത്തിന്റെ 79-ാംമത് സ്വാതന്ത്ര്യ ദിനം സെന്റ് .ജൊവാക്കിംസിൽ ഗംഭീരമായി ആഘോഷിച്ചു. കുട്ടികളിൽ ദേശസ്നേഹം ഉണർത്തുന്നതിനായി വിവിധ മത്സരങ്ങളും പരിപാടികളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം , പതാക നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. സ്വതന്ത്ര ദിനാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾ നിർമ്മിച്ച വിവിധ ക്രാഫ്റ്റ് പ്രവർത്തനങ്ങൾ ആകർഷണീയമായിരുന്നു . സ്വാതന്ത്ര്യസമരസേനാനികൾ, സ്വാതന്ത്ര്യ സമര ചരിത്രം എന്നിവ വിഷയമാക്കി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, ചാർട്ടുകൾ എന്നിവ വിജ്ഞാനപ്രദവും ആകർഷകവും ആയിരുന്നു. ഓഗസ്റ്റ് 15ന് വിശിഷ്ടാതിഥിയായി വിദ്യാലയത്തിലെത്തി പതാക ഉയർത്തിയത് ഹോണറബിൾ ജസ്റ്റിസ്‌ കെമാൽ പാഷ ആയിരുന്നു.ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റിങ്ങ് സെറിമണി യോടെ ആരംഭിച്ച പരിപാടികളും വിശിഷ്ടാതിഥികൾ നൽകിയ സന്ദേശങ്ങളും കുട്ടികളിൽ ദേശീയ ബോധം ഉണർത്തുന്നതും രാജ്യസ്നേഹം വളർത്തുന്നതും ആയിരുന്നു .

പച്ചക്കറിത്തോട്ടം

സെന്റ്‌ . ജൊവാക്കിംസ് സ്കൂളിലെ കുട്ടി കർഷകർ ഒരുക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ ആദ്യ നടപടികളായ  നിലമൊരുക്കലും തൈ നടലും  പൂർത്തിയായി.വളരെ  ഊർജ്ജസ്വലതയോടെ എല്ലാ  കുട്ടികളും  കാർഷികവൃത്തിയിൽ ഏർപ്പെട്ടു. നിലമൊരുക്കുന്നതിൽ

 
 

ഒരു വിഭാഗവും തൈകൾ  തരം  തിരിച്ചു  നടുന്നതിൽ   മറ്റൊരു  വിഭാഗവും  ചെടികൾ നനയ്ക്കാൻ മറ്റൊരു  വിഭാഗവും സജ്ജീവമായി  പ്രവർത്തിച്ചു.





ഏക് പെഡ്  മാ  കേ  നാം  2.0

അമ്മയ്‍ക്കുള്ള  ആദരസൂചകമായും  ഭൂമി മാതാവിനെ സംരക്ഷിക്കുന്നതിനുമായി ഒരു വൃക്ഷം നട്ടുപിടിപ്പിക്കുന്നതിനുള്ള ഏക് പെഡ്  മാ  കേ  നാം  2.0 പ്രചാരണത്തിൽ  സെന്റ്‌ . ജൊവാക്കിംസ് സ്കൂളിലെ  കുട്ടികളും  പങ്കെടുത്തു . കുട്ടികൾ  അമ്മമാരോടൊത്തു  വൃക്ഷത്തൈകൾ  നടുകയും  ചെയ്തു .

 
 



ഓണാഘോഷം

 
 
 

കലൂർ സെന്റ്ജൊവാക്കിംസ് യു.പി. എസ്സിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ്  വാർഡ് കൗൺസിലർ ശ്രീ അരിസ്റ്റോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ജെസ്സി ടീച്ചർ, സ്കൂൾ ഡെവലപ്പ്മെന്റ് കമ്മിറ്റി അംഗം ശ്രീ സെബാസ്റ്റ്യൻ എന്നിവർ ഓണസന്ദേശവും ഓണാശംസകളും നൽകി.പി.ടി. എ പ്രസിഡന്റ്ശ്രീമതി  ബിന്ദു ബെനറ്റ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, പുലികളി, തിരുവാതിര , ഓണക്കളികൾ എന്നിവ നടന്നു. പാലട പായസവും പപ്പടവും ഉപ്പേരിയും ശർക്കരപുരട്ടിയും ചേർന്ന വിഭവസമൃദ്ധമായ സദ്യയോടെ സ്കൂളിലെ ഓണാഘോഷങ്ങൾക്ക് സമാപനമായി.

"സ്നേഹപൂർവ്വം ഒരു പൊതിച്ചോറ് "

 
 
കലൂർ സെൻറ് . ജോവാക്കിംസ്  യു . പി  സ്കൂളിൻറെ  നല്ല പാഠം പ്രവർത്തനങ്ങളുടെ  ഭാഗമായി  "സ്നേഹപൂർവ്വം ഒരു പൊതിച്ചോറ് " എന്ന പദ്ധതി  നടപ്പിലാക്കി . കുട്ടികൾ വീടുകളിൽ നിന്നു  കൊണ്ടുവന്ന പൊതിച്ചോറുകൾ  മൂന്നു അനാഥ മന്ദിരങ്ങളിൽ എത്തിച്ചു നൽകി നന്മയുടെ വലിയ പാഠങ്ങൾ ഹൃദിസ്ഥമാക്കി.  

ഗാന്ധിജയന്തി

 
 
രാഷ്ട്രപിതാവായ ആയ മഹാത്മാഗാന്ധിയുടെ മഹനീയ ആശയങ്ങൾ  വിളിച്ചോതിക്കൊണ്ട് ഗാന്ധിജയന്തി ആചരിച്ചു. സഹപാഠികളിൽ ഒരാൾ ഗാന്ധിജി യുടെ വേഷമണിഞ്ഞ് എത്തിയത് കുട്ടികളെ  പ്രചോദിപ്പിച്ചു. ഗാന്ധി സൂക്തങ്ങൾ, മഹത്‌വചനങ്ങൾ , ചുവർപത്രികകൾ എന്നിവയും    സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ക്വിസ്, ദേശഭക്തിഗാനങ്ങൾ  video clips ന്നിവയും കുട്ടികൾക്ക് കാണാൻ അവസരം ഉണ്ടാക്കുകയും ചെയ്തത് മഹത് വ്യക്തികളോടുള്ള ആദരവും സ്നേഹവും ഉണർത്തുന്നവയായിരുന്നു
.

ശാസ്ത്രമേള

 

എറണാകുളം ഉപജില്ല ശാസ്ത്രമേള 2025-26 ൽ സെൻറ്. ജൊവാക്കിംസ് യു.പി സ്കൂൾ, കലൂർ എൽ പി ഐടി-  സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ 1st ഓവറോളും സയൻസ് വിഭാഗത്തിൽ 2nd ഓവർ ഓളും , പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിൽ 3rd ഓവർ ഓളും  യുപി വിഭാഗത്തിൽ 2nd ഓവർ ഓളും  കരസ്ഥമാക്കി.



  ശിശുദിന റാലി

 
 
 
ശിശു ദിനത്തിൽ ജില്ലാ ശിശുക്ഷേമ  സമതിയുടെ    ശിശുദിന  റാലിയിൽ  St.Joachim's  സ്കൂളിലെ   കുട്ടികളും പങ്കെടുത്തു .   ദർബാർ ഹാൾ  ഗൗണ്ടിൽ നിന്നാരംഭിച്ച  റാലി  വർണശബളമാക്കി ചാച്ചാജിയും സൈനികരും കർഷകരും ശാസ്ത്രജ്ഞൻമാരുമായും   വേഷമിട്ട കുട്ടികൾ  അണിനിരന്നു .ചിൽഡ്രൻസ് പാർക്കിൽ നടന്ന ശിശുദിന സമ്മേളനത്തിൽ   St.Joachim's  സ്കൂളിലെ    Juan  Jobin  കുട്ടികളുടെ  പ്രധാനമന്ത്രിയായി  ശിശുദിന സന്ദേശം നൽകി . റാലിയിൽ കുട്ടികൾ മികച്ച പ്രകടനം  കാഴ്ച്  വയ്‌ക്കുകയും  2nd  Prize  കരസ്ഥമാക്കുകയും ചെയ്തു .

ശിശുദിനം

 
 

കലൂർ സെന്റ് ജൊവാക്കിoസ് യു.പി സ്കൂളിൽ ശിശുദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് ആരംഭിച്ച ശിശുദിനറാലിയിൽ വിവിധ വർണ്ണ ങ്ങളിലുള്ള കടലാസ് പൂക്കളുമായാണ് കുട്ടികൾ പങ്കെടുത്തത്. ‘ചാച്ചാജി കി ജയ്’ വിളിച്ചു മുന്നോട്ട് നീങ്ങിയ അവരുടെ മുന്നിൽ കുട്ടിനെഹ്റുവും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും റാലിയിൽപങ്കെടുത്തു.തുടർന്ന് ശിശുദിന സമ്മേളനം നടന്നു.


ഫുഡ് ഫെസ്റ്റ്

 
 
നല്ല ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വർദ്ധിപ്പിക്കുക വൈവിധ്യങ്ങളായ തനത് വിഭവങ്ങൾപരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ്  നടത്തി.രുചിവൈവിധ്യങ്ങൾ ആസ്വദിച്ചു കൊണ്ടുള്ള കുട്ടികളുടെ ഈ ദിനം ഏറെ ആസ്വാദ്യകരമായിരുന്നു. പലതരത്തിലുള്ള നാലുമണി പലഹാരങ്ങൾകേരളത്തിൻറെ പല നാടുകളിലെ പല വിഭവങ്ങൾ ചെറുധന്യങ്ങൾഉപയോഗിച്ചുള്ള വിഭവങ്ങൾ പലതരം പാനീയങ്ങൾ പായസങ്ങൾ നാലുമണിവിഭവങ്ങൾ പ്രധാന ഭക്ഷണങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ പലതരംഭക്ഷണങ്ങൾ കുട്ടികളെ വിജ്ഞാനത്തിന്റെയും ആസ്വാദനത്തിന്റെയും അറിവിന്റെയും പുതിയ പുതിയ അധ്യായങ്ങൾ അറിയിച്ചു പഠിപ്പിച്ചു.
 





ക്രിസ്തുമസ്സ് ആഘോഷം

 
Christmas Celebration
 
 


ക്രിസ്തുമസ്സ് carol, Livecrib,    Christmas  tree,  സംഗീത ന്യത്ത പരിപാടികൾ എന്നിങ്ങനെ ക്രിസ്തുമസ് ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയാതെ വിദ്യാലയത്തിൽ കൊണ്ടാടി  അതോടൊപ്പം തന്നെ ക്ഷമയുടേയും സഹനത്തിന്റെയും പരസ്പര സഹവർ ത്തിത്വത്തിന്റെയും സന്ദേശങ്ങൾ കുട്ടികളിൽ എത്തിക്കാൻ ആയതിലൂടെ കുട്ടികളുടെ മനസ്സിനെ മനുഷ്യത്വത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കാനായി .

വിദ്യാലയത്തിലെ  പച്ചക്കറിത്തോട്ടം

സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയ്ക്കായി
സെൻറ് ജൊവാക്കിംസിലെ കുട്ടി കർഷകർ ഈ വർഷം രണ്ട് പ്രധാന വിള സീസണുകളിലും കൃഷിയിറക്കി എന്നത് ഈ വർഷത്തെ മറ്റൊരു പ്രത്യേകതയായിരുന്നു. മുളക് ,തക്കാളി, വെണ്ടയ്ക്ക, വഴുതന എന്നിങ്ങനെയുള്ള കൃഷികൾ ജൂൺ മാസത്തിലും ക്യാബേജ്, കോളിഫ്ലവർ, തക്കാളി, ചീര,കപ്പ തുടങ്ങിയ വിളകൾ  ഡിസംബറിലും കൃഷിയിറക്കി.

ഹരിത സേന  

 
മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഹരിത സേനയുടെ പ്രവർത്തനങ്ങൾ  സജീവമായി നടന്നു . വിദ്യാലയത്തിലും വീട്ടിലും മാലിന്യ സംസ്കരണ സംസ്കാരം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഈ സഭ വിദ്യാർത്ഥികളിൽ വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടാക്കി .
 
സ്കൂളിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ അവസ്ഥയെ ക്കുറിച്ച്  പഠനം നടത്തുകയും വേണ്ട സംവിധാനങ്ങൾ ഒരുക്കുകയും  ചെയ്തു . ഹരിത സേന എല്ലാ ദിവസവും ക്ലാസ് മുറികൾ സന്ദർശിക്കുകയും ശുചിത്വം പരിശോധിച്ച്  ക്ലാസ്സുകൾക്ക് സ്കോർ നൽകുകയും ചെയ്തു .മാലിന്യങ്ങൾ കുറച്ചു ക്ലാസ് മുറികളും വിദ്യാലയവും എങ്ങനെ പരിസ്‌ഥിതി സൗഹൃദമാക്കാം  എന്നും വിവിധ  സെമിനാറുകളിലൂടെയും ചർച്ചകളിലൂടെയും  വിവിധ നിർദ്ദേശങ്ങൾ വിദ്യാലയത്തിന് നല്കാൻ ഹരിത സേനയ്ക്ക് കഴിഞ്ഞു .

നാഷണൽ സയൻസ് ദിനം

 
 
 
നാഷണൽ  സയൻസ് ദിനത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി .  അഞ്ചാം ക്ലാസ്സിലെ മിസ്ബാ സി. വി  രാമനിൽ നിന്ന്  പ്രേചോദനം ഉൾക്കൊണ്ട്  അവളുടെ  കുറച്ചു ചിന്തകൾ  കൂട്ടുകാരുമായി    പങ്കിട്ടു .        സയൻസ് സ്പെഷ്യൽ  പ്ലെഡ്ജ് ഉണ്ടായിരുന്നു . H M  സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ കുട്ടികൾക്ക് നല്ലൊരു മെസ്സേജ് നൽകുകയുണ്ടായി . Science Quest Corner എന്ന ആക്ടിവിറ്റി നടത്തി . ഇതിനായി കുട്ടികൾ തന്നെ സയൻസുമായി  ബന്ധപ്പെട്ട   ചോദ്യവും ഉത്തരവും കണ്ടെത്തി  കോർണറിൽ ഒട്ടിക്കുകയുണ്ടായി . കുട്ടികൾക്ക്  ഇവ വായിക്കാനുള്ള അവസരമുണ്ടാക്കി .അഞ്ച് ആറു ക്ലാസ്സുകളിലെ Extended  ആക്ടിവിറ്റി കുട്ടികൾ ഉണ്ടാക്കി അവയുടെ എക്സിബിഷൻ നടത്തുകയുണ്ടായി . സയൻസ് ക്വിസ് നടത്തി .  അഞ്ചാം ക്ലാസ്സിലെ  Mohammed Faiz ഒന്നാം സ്ഥാനവും ഏഴാം ക്ലാസ്സിലെ  Samuel Ajay John രണ്ടാം സ്ഥാനവും കരസ്ഥമാക്കി

നല്ലപാഠം  

നന്മയുടെ നാൾ  നാൾവഴികളിലൂടെ മലയാളമനോരമ നല്ല പാഠത്തോടൊപ്പമുള്ള  St.Joachim's  ൻറെ  പ്രയാണം  പതിറ്റാണ്ടുകളായി തുടരുകയാണ് .