സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാൻ കണക്കൻ, കളരിക്കുറപ്പ്, ഈഴവർ, ലത്തീൻ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികൾ തോർത്തുമുണ്ട് ധരിച്ചാണ്സ്കൂളിൽ വന്നിരുന്നത്. മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളിൽ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലർന്ന കൊങ്ങിണി ഭാഷയാണ് അവർ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. 1966ഇൽ അഞ്ചാം തരവും 1982 ഇൽ യു പി സ്കൂളും ആയിത്തീർന്നു.