സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം

നമ്മുടെ ചുറ്റുപാടും ഇന്നു കാണുന്ന മാലിന്യങ്ങളും മറ്റും ശുചിയാക്കുന്നതിന് നമ്മൾ ഓരോ വ്യക്തിക്കും ഉത്തരവാദിത്വം ഉണ്ട് അതിനോടോപ്പം നമ്മുടെ നഗരസഭാ അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും താഴെ പറയുന്ന കാര്യങ്ങൾ പൊതുജനതിനായി ചെയ്ത് തരേണ്ടതായിട്ടുണ്ട്

മാലിന്യം കൂറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക . ഉറവിട മാലിന്യ സംസ്ക്കാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക അനുവദനീയമായ സാമ്പത്തിക സഹായങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുക. പൊതുസ്ഥലങ്ങൾ മാലിന്യവിമുക്തമായി സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക . മാലിന്യം നീക്കം ചെയ്യുന്നതിനും ഫലപ്രദമായി സംസ്ക്കരിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുക. നഗരമാലിന്യങ്ങൾ , കുടുംബത്തിലെ അജൈവമാലിന്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും ശാസത്രീയമായും പ്ലാന്റുകൾ മറ്റ് സംവിധാനങ്ങൾ എന്നിവ മണ്ടാക്കുക. മുനിസിപ്പാലിറ്റി തലങ്ങളിൽ മാലിന്യശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക . മാലിനീകരണം നടത്തുന്നവർക്കെതിരെ, അത് വ്യക്തികളായാലും ഫ്ലാറ്റ് സ്ഥാപന-വ്യവസായ ഉടമസ്ഥരായാലും കർശന നിയമ നടപടികൾ സ്വീകരിക്കുക . നഗരസഭകളിൽ മുനിസിപ്പൽ സോളിഡ് വെസ്റ്റ് ചട്ടനങ്ങൾ നടപ്പിലാക്കുക എന്നിവ കാര്യങ്ങൾ ചെയ്തു തരികയാണെങ്കിൽ നമ്മുടെ കേരളം സമ്പൂർണ ശുചിത്വ കേരളമായി നമ്മുക്ക് മാറ്റാൻ കഴിയും

Ashna Antony X
10 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം