സൗഹൃദം

ഒര‍ു ഗ്രാമത്തിൽ ജോൺ എന്ന‍ും മേരി എന്ന‍ും പേര‍ുള്ള ഒര‍ു ഭാര്യയും ഭർത്താവ‍ും ഉണ്ടായിര‍ുന്ന‍ു . അവർ വളരെ ദരിദ്രരായിര‍ുന്ന‍ു. ക‍ൃഷിപ്പണി ചെയ്താണ് ജീവിതം മ‍ുന്നോട്ട് നയിച്ചിര‍ുന്നത്. പക്ഷേ അവർ കൃഷി ചെയ്യ‍ുന്ന മണ്ണ് ഫലഭ‍ൂയിഷ്‍ഠമല്ലാത്തതിനാൽ അവർ വളരെയധികം അധ്വാനിച്ചിട്ട‍ും അവർക്ക് ആ മണ്ണിൽ നിന്ന‍ും കാര്യമായി ഒന്ന‍ും ലഭിച്ചില്ല. ഇങ്ങനെ ജീവിക്കാനുള്ള തത്രപ്പാടിൽ അവർ ആ മണ്ണിനോട് യ‍ുദ്ധം ചെയ്‍ത്കൊണ്ടിര‍ുന്ന‍ു. അവര‍ുടെ ആ ദാരിദ്ര്യത്തിന്റെ ഇടയിലേക്ക് ഒര‍ു അല്പം ആശ്വാസമായി ഒര‍ു ക‍ുഞ്ഞ് വന്ന‍ു. അവനെ അവർ അലക്സാണ്ടർ എന്ന‍ു പേര‍ു വിളിച്ച‍ു. മാതാപിതാക്കളെ അന‍ുസരിച്ചും ക‍ഷിപ്പണിയിൽ സഹായിച്ച‍ും വീട്ട‍ു ജോലികൾ ചെയ്ത‍ും അവൻ വളർന്ന‍ു വന്ന‍ു. എന്ന‍ും രാവിലെ ജോണ‍ും മേരിയ‍‍ും ക‍ൃഷിപ്പണിക്ക് ഇറങ്ങിയാൽ പിന്നെ വീടിന്റെ ഉത്തരവാദിത്വം മ‍ുഴ‍ുവൻ അലക്സാണ്ടറിനാണ്. വീട‍ു വൃത്തിയാക്ക‍ുന്നത‍ും അപ്പന‍ും അമ്മയ്‍ക്ക‍ും വേണ്ട ഭക്ഷണമ‍ുണ്ടാക്ക‍ുന്നത‍ും അവന് ഭാരമായി തോന്നിയിട്ടില്ല. തന്റെ ക‍ുട‍ുംബത്തിന‍ുവേണ്ടി കഷ്ടപ്പെടുന്ന അപ്പന‍ും അമ്മയ്ക‍ും വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ എന്നായിര‍ുന്ന‍ു അവന്റെ ചിന്ത. അവന്റെ ഈ പ്രവർത്തികള‍ും വിനയവ‍ും കണ്ട അയൽക്കാർ പോല‍ും ഇങ്ങനെ ഒര‍ു മകനെ കിട്ടാൻ കൊതിച്ചുപോയി. ഈ ജോലികൾക്കിടയില‍ും അവന് ഒര‍ു ആത്മാർത്ഥ സ‍ുഹ‍ൃത്ത് ഉണ്ടായിര‍ുന്ന‍ു. അവനോടൊപ്പം കളിച്ചും തമാശകൾ പറ‍ഞ്ഞ‍ും അവന്റെ കഷ്ടപ്പാടിൽ അവന് അല്പം ആശ്വാസം പകർന്ന‍ും എന്ന‍ും ക‍ൂടെ അവൻ ഉണ്ടായിര‍ുന്ന‍ു. വർഷങ്ങൾ കഴിഞ്ഞ‍ു പോയി. അവർ വളർന്ന‍ു വല‍ുതായി. ജനനം മ‍ുതൽ ക‍ൂടെയ‍ുള്ള ദാരിദ്ര്യവ‍ും അവനോടൊപ്പം ഉണ്ടായിര‍ുന്ന‍ു. പിതാവിന്റെ പാത പിൻത‍ുടർന്ന് അവന‍ും ക‍ൃഷിപ്പണി ചെയ്ത് വന്ന‍ു. ഒര‍ു ദിവസം വയലിൽ പണിചെയ്ത്കൊണ്ടിര‍ുന്ന അവന്റെ അട‍ുത്തേയ്‍ക്ക് വന്ന ക‍ൂട്ട‍ുകാരൻ അതീവ ദ‍ുഖിതനായി കാണപ്പെട്ട‍ു. കാരണം തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അവന് ക‍ുറച്ച‍ു പൈസ കടം ഉണ്ടെന്ന‍ും അത് കൊട‍ുത്തില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ലെന്ന‍ുമാണ്. മനസ്സലിവ‍ുതോന്നി അലക്സാണ്ടർ ക‍ൂട്ട‍ുകാരന് ആവശ്യമായ പണം കയ്യിലില്ലാതിര‍ുന്നിട്ട‍ും കൊടുത്ത‍ു സഹായിക്കാമെന്നേറ്റ‍ു. പരിചയക്കാരോടൊക്കെ അവൻ കടം ചോദിച്ചു. അവന്റെ സത്യസന്ധതയും ആത്മാർത്ഥതയും അറിയാമായിര‍ുന്നത‍ു കൊണ്ട് എല്ലാവര‍ും അവനെ സഹായിച്ച‍ു. കിട്ടിയ പണം മ‍ുഴ‍ുവൻ അലക്സാണ്ടർ ക‍ൂട്ട‍ുകാരന് നൽകി. തനിക്ക് കടംവീട്ടി സന്തോഷത്തോടെ വന്നപ്പോഴാണ് ആവശ്യമായ പണം പലരോട‍ും യാചിച്ച് വാങ്ങിയതാണെന്ന് അവനറിഞ്ഞത്. സമ‍ൂഹത്തിൽ ഇത്രയും മാന്യനായ നീ എന്തിന് എനിക്ക‍ുവേണ്ടി മറ്റ‍ുള്ളവരോട‍ു യാചിച്ചു എന്ന ക‍ൂട്ട‍ുകാരന്റെ ചോദ്യത്തിന് അലക്സാണ്ടറിന്റെ മറ‍ുപടി അവനെ അമ്പരപ്പിച്ച‍ു. ക‍ൂട്ട‍ുകാരന് വേണ്ടി കടം വാങ്ങിയതിലല്ല ഇത്രയും ആത്മാർത്ഥ സ‍ുഹൃത്തിന്റെ ആവശ്യം അവൻ പറയാതെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ അതായിര‍ുന്ന‍ു അവന്റെ വിഷമം.

അലൻ സേവ്യർ കെ ബി
9 ഇ സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ