സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

കൊറോണ വൈറസ്


ഞാൻ കോറോണ വൈറസ് " എന്നെ അറിയാത്തവരായി ഇപ്പോൾ ഈ ലോകത്ത് ആരും ഉണ്ടാകില്ല. അത്രയധികമായി ലോകം മുഴുവൻ വൃപിച്ചവനാണ് ഞാൻ. 2019 ഡിസംബർമാസത്തിൽ ചൈന യിൽ ഉത്ഭവിച്ച ഞാൻ ജനങ്ങളിലൂടെ തന്നെ ഓരോ രാജ്യങ്ങളിലേക്കും പടർന്നു. ആരെങ്കിലും വന്ന് എന്നെ കാട്ടിയാൽ മാത്രമേ ഞാൻ അവരുടെ ഉള്ളിൽ കയറു,അത്രയ്ക്ക് അഭിമാനിയാണ്. കോവിട്ട് 19.നോവൽ കോറോണ വൈറസ് എന്നിങ്ങനെ പല പല പേരുകൾ ലോകം എനിക്ക് തന്നു .അങ്ങനെ പതിയെ പതിയെ "ദൈവത്തിന്റെ സ്വന്തം നാടായ"കൊച്ചു കേരളത്തിലും എത്തി. ധാരാളം പേർക്ക് ഞാൻ മൂലം രോഗം ഉണ്ടായി.പല രാജ്യങ്ങളിലും ആളുകൾ മരിച്ചു വീഴാൻ തുടങ്ങി. എനിക്കെതിരെ പോരാടാൻ എല്ലാ രാജ്യങ്ങളും കുറേ നിർദേശങ്ങളും മറ്റും ജനങ്ങൾക്ക് നൽകി. ഞാൻ കെട്ടടങ്ങാതെ ജൃലിച്ചു നിൽക്കുന്ന സമയത്ത് രാജ്യങ്ങൾ "ലോക്ക്ഡൗൺ " തീരുമാനമെടുത്തു .പരീക്ഷകൾ മാറ്റിവച്ചു. സ്ഥാപനങ്ങൾ അടച്ചിട്ട.എല്ലാവരും വീട്ടിൽ കുത്തിയിരിപ്പായി .ആശുപത്രികൾ രോഗികളെകൊണ്ടു നിറഞ്ഞു. ഡോക്ടർമാരും,നഴ്സ്മാരും,മറ്റ് ആരോഗ്യപ്രവർത്തകരും വിശ്രമമില്ലിതെ അദ്ധ്യാനിച്ചുകൊണ്ടിരിക്കുനു.ഞാൻ കാരണം മറ്റുള്ളവർക്ക് രോഗം ഉണ്ടാകുനാനത്തിൽ എനിക്കു വലിയ വിഷമം ഉണ്ട്. പക്ഷേ എന്തു ചെയ്യാനാണ്? എൻറ്റെ സ്വഭാവം ഇങ്ങനെയായിപോയി .ഇപ്പോഴും പലരും നിർദേശങ്ങൾ അനുവദിക്കാതെ നടക്കുന്നുണ്ട്. നിങ്ങൾക്ക് സുരക്ഷിതമായ സ്ഥലം നിങ്ങളുടെ വീടുകൾ തന്നെയാണ്. ഈ സമയത്ത് അധികാരികളുടെ നിർദേശം അനുസരിക്കു.ഞാൻ ആരുടെയെങ്കിലും ശരീരത്തിൽ കയറിയാലുള്ള അവസ്ഥ എനിക്കറിയാം അതുകൊണ്ട് പ്രിയ കൂട്ടുകാരെ

                                                                   "stay home,
                                                                        Stay safe"



സിയ ബോസ്
10A സെന്റ്.ജോർജ്ജ് എച്ച്.എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം