സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പരിസ്ഥിതി ക്ലബ്ബ്
2021 - 2022 അധ്യയന വർഷത്തിൽ ഓരോ ക്ലാസ്സുകളിൽ നിന്നും താല്പര്യമുള്ളവരെ തിരഞ്ഞെടുക്കുകയും ഹരിത ക്ലബിൽ അംഗമാക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഓരോ കുട്ടിയുടെ വീട്ടിലും ഓരോ വൃക്ഷ തൈ നടുവാനുള്ള പ്രചോദനം നൽകി. കുട്ടികളുടെയും അധ്യാപകരുടെയും വിടുകളിൽ പച്ചക്കറി കൃഷി നടത്തുകയും, സ്കൂൾ തുറന്ന് പ്രവർത്തിച്ചപ്പോൾ വീടുകളിൽ നിന്നും പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷ ണത്തിനായി നൽകുകയും ചെയ്തു. സ്കൂളും പരിസരവും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചു കൊണ്ട് പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചു. കൃഷിയോടുള്ള താൽപര്യത്തോടൊപ്പം സ്വന്തമായും, സ്കൂളിലും, വീട്ടിലും, പൊതുസ്ഥലങ്ങളിലും വേണ്ട ശുചിത്വത്തിന്റെ ആവശ്യകത കുട്ടികളിൽ വളർത്തുവാൻ സാധിച്ചു.