മായും മായാ വിലാസങ്ങളീ മണ്ണിൽ,
പൊഴിയും മാമ്പൂക്കളെപ്പോൽ
തൊട്ടുകൂടാ .......... തുമ്മിക്കൂടാ .........
കെട്ടിപ്പിടിച്ചാലോ കൂടെപ്പോരും
നാടു മുടിക്കും വീടു മുടിക്കും
കൊതിതീരാതവൻ ലോകം മുടിക്കും
വിടപറഞ്ഞു നാം പോകും നേരം
ഉറ്റവരോ ഉടയവരോ കാണുകില്ല
പറന്നു വന്നവൻ നാശം വിതച്ചീടുന്നു
രാക്ഷസനാകും കൊറോണ.
ഭീതിപരത്തി പാറിക്കളിക്കും
രാക്ഷസനാകും കൊറോണ
കാടും മേടും കടലും കടന്ന്
പറന്നു നടക്കും ഭീകരരൂപി
മരുന്നുമില്ല മന്ത്രവുമില്ലാ
ഈ മായാരൂപിക്ക് -