സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

അമ്മയാം ഭൂമി      

അമ്മയാം ഭൂമിയിൽ മാറോടു ചേർന്നണ
ഞ്ഞെത്രനാൾ നമ്മൾ വസിച്ചീടുന്നു
സ്നേഹത്തിൻ അമ്മയാം ഭൂമിതൻ ഭംഗിയെ
എത്ര വർണിച്ചാലും തീരുകില്ല
സുന്ദര പുഷ്പങ്ങൾ വിടരുന്ന ഈ മണ്ണിൽ
ഭംഗിയാം ഭാഷകൾ എത്രയെത്ര
തിങ്ങിനിറഞ്ഞു ഭംഗിയായ് നിൽക്കുന്ന
മരങ്ങളെ കാണുമ്പോൾ കുളിരുകോരും
ഇപ്പോഴീ ഭൂമിയെ കാണുമ്പോൾ എന്മനം
സങ്കടപൊയ്കയായ് മാറിടുന്നു
കുന്നുകളില്ല മരങ്ങളില്ല ഈ
പുഴയതോ വറ്റി വരണ്ടു പോയി
മാലിന്യമെല്ലാം കുമിഞ്ഞുകൂടി ഇന്നോ
വായുമലിനീകരണമായി
രോഗങ്ങളേറെ പടർന്നുകേറി ഇന്നു
മനുഷ്യരെല്ലാമെ രോഗികളായ്
മാറ്റിടേണം നാം നമ്മുടെ ചെയ്തികൾ
നമ്മുടെ ജീവൻ നിലനിർത്താനായ്
മാലിന്യമൊക്കെയും മുക്തമാക്കിടാം
രോഗപ്രതിരോധശേഷി കൂട്ടാം

അലീഷ സാജു
8 ഡി സെന്റ് ജോസഫ്‍സ് എച്ച് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത