എൻറെ സ്നേഹിതർ
സ്നേഹിക്കുന്നു ഞാൻ എനിക്കു തണലു നൽകും പ്രകൃതിയെ....
സ്നേഹിക്കുന്നു ഞാൻ എന്നെ സംരക്ഷിക്കും മാതാപിതാക്കളെ.....
സ്നേഹിക്കുന്നു ഞാൻ എനിക്ക് അറിവ് നൽകിയ ഗുരുക്കളെ...
സ്നേഹിക്കുന്നു ഞാൻ എൻറെ ജന്മനാടിനെ.....
സ്നേഹിക്കുന്നു ഞാൻ എൻറെ വിദ്യാലയത്തെ......
സ്നേഹിക്കുന്നു ഞാൻ എൻറെ കൂട്ടുകാരെ....
സ്നേഹിക്കുന്നു ഞാൻ എന്നെ മധുര സംഗീതവുമായി ഉണർത്തും കിളികളെ.,...
സ്നേഹിച്ചിടുന്നു ഞാൻ എൻ ദാഹം ശമിപ്പിച്ചിടും ജലത്തെ....
സ്നേഹിച്ചീടുന്നു ഞാൻ എന്നെ സൃഷ്ടിച്ച ദൈവത്തെ..,..
സ്നേഹിച്ചിടുന്നു ഞാൻ എനിക്ക് അറിവു പകരം പുസ്തകത്തെ.....
സ്നേഹിക്കുന്നു ഞാൻ ഞാൻ ഈ കോവിഡ്- 19 എന്ന മഹാമാരിയിൽ ജീവൻ പണയം വെച്ച് സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ.....
ഈ ലോകത്ത് നന്മയുള്ളവർ ആകുന്നു എൻറെ സ്നേഹിതർ....
അവരുടെ ആരോഗ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.......