സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ എന്ന മഹാമാരി


കൊറോണാ വൈറസ് എന്ന മഹാമാരി


ലോകമെങ്ങും SARS-COV-2 എന്ന ഒരു പുതിയ കൊറോണാ വൈറസ് പട൪ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില് കൊറോണാ വൈറസിനെപ്പററി കുറച്ചു കാര്യങ്ങള് മനസ്സിലാക്കാം.

എന്താണ് വൈറസ്?

വൈറസ് എന്നത് വളരെ ചെറിയ അണുക്കളാണ്. അവയ്ക്കു നമ്മെ രോഗികളാക്കാ൯ സാധിക്കും. പക്ഷേ അവ ഒരു ജീവിയുടെ ശരീരത്തിലേക്ക് കടന്നെന്കിലേ അവയ്ക്കു ജീവ൯ വയ്ക്കുകയുളളൂ. അതിനായി അവ൪ക്ക് നമ്മുടെ കോശങ്ങള് ആവശ്യമാണ്.

എന്താണ് കൊറോണാ വൈറസ്?

കൊറോണ എന്നത് ഒരു ലാററി൯ പദമാണ്. ഇതിന൪ഥം 'കിരീടം ' എന്നാണ്. ഈ വൈറസ് ഒരു കിരീടം ധരിച്ചതായി തോന്നും. (സൂര്യരശ്മികളെപ്പോലെ ഉപരിതലത്തില് കൂ൪ത്തമുനകളുണ്ട്) മിക്കവാറും ഇത് ആളുകളില് ചുമയും പനിയും ഉണ്ടാക്കുന്നതിനും ക്ഷീണം അനുഭവപ്പെടുന്നതിനും ഇടയാക്കുന്നു. ഈ വൈറസ് ഉണ്ടാക്കുന്ന രോഗത്തെ കോവിഡ്- 19 എന്നു വിളിക്കുന്നു

കൊറോണാ വൈറസ് എവിടെ നിന്നു വന്നു?

കഴിഞ്ഞ ഡിസംബ൪ മാസം കൊറോണാ വൈറസ് എവിടെ നിന്നു വന്നു?

കഴിഞ്ഞ ഡിസംബറില് ചൈനയിലെ വുഹാ൯ എന്ന നഗരത്തിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. എന്നാല് വൈറസ് യഥാ൪ഥത്തില് വവ്വാലുകളില് നിന്നാണെന്ന് വിശ്വസിക്കുന്നു. അവിടെ നിന്ന് അത് ജീവികളിലേക്ക് വ്യാപിക്കുകയും അവിടുന്ന് മനുഷ്യ ശരീരത്തിലേക്ക് എത്തി പ്പെടുകയും ചെയ്തു.

ഈ രോഗത്തി൯െറ പ്രധാന ലക്ഷണങ്ങളെന്തെല്ലാം?

കോവിഡ്-19 ഉളള മിക്ക ആളുകളിലും ചുമ, പനി, ശ്വാസതടസം, മൂക്കൊലിപ്പ്പോലുളള ലക്ഷണങ്ങള് കാണിക്കും. എന്നാല് ചില ആളുകളുടെ ശരീരത്തിനുളളിലേക്ക് ഈ വൈറസ് കടന്നാല് ഈ ലക്ഷണങ്ങളൊന്നും തന്നെ കാണിക്കാറില്ല. നമുക്ക് ഈ രോഗം പിടിപെട്ടിട്ടുണ്ടോ എന്നറിയാ൯ സ൪ക്കാ൪ അംഗീകൃത ആശുപത്രികളിലെത്തി (സവപരിശോധന നടത്താം. പരിശോധനാ ഫലംഒന്നുരണ്ടുദിവസത്തിനുളളിലറിയാം. ഇതിനു മരുന്നു കണ്ടുപിടിച്ചിട്ടില്ല.

വൈറസ് തടയാ൯ എന്തൊക്കെ ചെയ്യാനാകും?

രണ്ടു കൈകളും സോപ്പുപയോഗിച്ച് ശുചിയായി കഴുകുന്നതിലൂടെ വൈറസിനെ തടയാനാവും. 20 സെക്കെ൯റ് എങ്കിലും കഴുകണം. കൈ കൊണ്ട് കണ്ണിലോ, മൂക്കിലോ, വായിലോ തൊടരുത്. അതുവഴി കൈകളിലൂടെയുളള വൈറസ് വ്യാപനം തടയാം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെന്ന് തോന്നുന്ന പക്ഷം,

വീട്ടില് തന്നെ തുടരുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാസ്ക് ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം വ്യക്തിപരമായും അകലം പാലിക്കുക.

കൊറോണയെ പ്രതിരോധിക്കൂ..........

സ്വയം രക്ഷക്കൂ........... ഒപ്പം നാടിനേയും ....


അന്ന ട്രീസ മാത്യു
6 സെന്റ് മേരീസ് ഹൈ സ്കൂൾ ആനിക്കാട്,
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം