സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/SRESHTAHARITHA VIDYALAYAM AWARD - 2016
കിടങ്ങൂർ സെന്റ് മേരീസിന് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം
മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകളിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകൾക്ക് നൽകിവരുന്ന ശ്രഷ്ഠ ഹരിത വിദ്യാലയ അവാർഡ് ഈ വർഷവും കിടങ്ങൂർ സെന്റ് മേരീസിന് ലഭിച്ചു. കോട്ടയം ജില്ലയിൽ ഒന്നാമത് എത്തിയ സ്കൂളിനു 25000 രൂപയുടെ Cash Award ഉം Trophyയുമാണ് ലഭിച്ചത്. കാർഷിക പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം സെന്റ് മേരീസ് സ്കൂളിനാണ്. 20000രൂപയുടെ Cash Award ഉം ട്രോഫിയുമാണ് സമ്മാനം. സ്കൂളിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽ കോട്ടയം S P എൻ. രാമചന്ദ്രനിൽ നിന്നും സ്കൂൾ മാനേജർ റവ. ഫാ. N. I മൈക്കിൾ, ഹെഡ്‌മാസ്റ്റർ P.A ബാബു, സീഡ് കോർഡിനേറ്റർ എബിജോൺ, P T A പ്രസിഡണ്ട് സജി ജോൺ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സ്കൂളിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ അവാർഡ്ദാന ചടങ്ങിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 200-ൽ പരം അധ്യാപകരും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്തു. പുരാതന വസ്തുക്കൾകൊണ്ട് അലങ്കരിച്ച സ്റ്റേജും ഓഡിറ്റോറിയവും ഏറെ കൗതുകകരമായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ ആയിരത്തിൽപരം തെങ്ങിൻ തൈകൾ കൊണ്ട് നിർമ്മിച്ച കേരളത്തിന്റെ മാതൃകയും ആശംസകളും ഏറെ പ്രശംസനീയമായിരുന്നു. കുട്ടികൾ വരച്ച് കളർ കൊടുത്ത കേരളത്തിന്റെ ഭൂപടം ഉയർത്തിപ്പിടിച്ചുകൊണ്ട് മാതൃഭാഷാ പ്രതിജ്ഞയും ചൊല്ലി 60-മത് കേരളപ്പിറവിദാനാഘോഷം അവിസ്മരണീയമാക്കി തീർക്കുന്നതിന് P T Aഅംഗങ്ങളും സ്റ്റാഫ് സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കൽ, അധ്യാപകരായ സോജൻ K.C, അബ്രാഹം ജോസഫ് എന്നിവർ നേതൃത്വം നൽകി.