സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ/എന്റെ ഗ്രാമം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 93 വർഷങ്ങൾ വിജയകരമായി പിന്നിട്ട്, രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.
