പരിണിതഫലം
പച്ചപ്പ് നിറഞ്ഞ ഭൂമിയെവിടേ ?
മാനവൻ കൊന്നൊടുക്കിയ നിന്നേ..
പുല്ലുകളും മലകളും കുന്നും അരുവിയും
നിറഞ്ഞ എൻ ഭൂമിയെവിടേ ?
നേട്ടങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി നീ
കൊന്നൊടുക്കിയോ എൻ ഭൂമിയേ...
പൊന്നുവിളയുന്ന പാടങ്ങൾ നീ
മണ്ണിട്ട് മൂടിയില്ലേ.......
അവിടെ കൂറ്റൻ കെട്ടിടം കെട്ടിപ്പടുത്തു നീ
ഒന്നും ഓർത്തീല നീ
ഇതിനെല്ലാം പരിണിതഫലം ഉണ്ടാകുമെന്ന്
എവിടെനിന്നോ കടന്ന് എത്തിയ-
വൻ എല്ലാറ്റിനേയും കൊന്നൊടുക്കുന്നു.
പടവെട്ടി മുൻപോട്ടുപോകുകയാണവൻ
എല്ലാറ്റിനേയും ഇല്ലാതെയാക്കുവാൻ
ഇതാ നോക്കൂ....
മഹാമാരി തൻ താണ്ഡവ നൃത്തമാടുകയാണ്
ഇവിടെ
ആര് നമ്മെ രക്ഷിപ്പൂ.......
ആര് നമ്മെ രക്ഷിപ്പൂ.....
മാലാഖമാർ തൻ വെൺമയാം കരങ്ങൾ മീട്ടിയ
ഡോക് ടർമാർക്കും നഴ്‍സുമാർക്കും ലോകത്തിൻ
പ്രണാമം......