സി ബി എം/വിദ്യാരംഗം കലാസാഹിത്യ വേദി

ര‌ൂപീകരണം

ജ‌ൂൺ 19 വായനാദിനം പി എൻ പണിക്കർ അന‌ുസ്‌മരണ ദിനമായി ആചരിച്ച‌ു. പി കെ കെ ഹയർ സോക്കന്ററി സ്‌കൂൾഅദ്ധ്യാപകൻ ഡോ.ജയപ്രകാശ് വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്ത‌ു. തുടർന്ന് പി എൻ പണിക്കർ അന‌ുസ്‌മരണ പ്രഭാഷണം നടത്തി. ഈ സ്‌ക‌ൂളിലെ മ‌ുൻ അദ്ധ്യാപിക ഏലിയാമ്മ ടീച്ചറിനെ പ്രഥാമാധ്യപിക ആർ സജിനി പൊന്നാട അണിയിച്ച് ആദരിച്ച‌ു. വായനാദിന പ്രതിജ്ഞ ജിന്റ എന്ന ക‌ുട്ടി ചൊല്ലികൊടുത്ത‌ു. ത‌ുടർന്ന ക‌ുട്ടികള‌ുടെ കവിതാലപനം, പ‌‌ുസ്‌തക പരിചയം എന്നിവ ഉണ്ടായിര‌ുന്ന‌ു

പ്രവർത്തനം

ജ‌ൂലൈ 5 ന് മാവേലിക്കര ഗ്രന്ഥശാലയ‌ുടെ ആഭിമ‌ുഖ്യത്തിൽ യ‌ുപി ,എച്ച് എസ്സ് ക്വിസ്സ് മൽസരം സ്‌ക‌ൂൾ തലത്തിൽ ന‌ത്ത‌ുകയ‌ുണ്ടായി. അന്നേ ദിവസം പ്രീയപ്പെട്ട കഥാകാരൻ വൈക്കം മ‌ുഹമ്മദ് ബഷീറിനെ അന‌ുസ്‌മരിച്ച‌ു പ്രാഭാഷണം നടത്ത‌ുകയ‌ുണ്ടായി. ആഗസ്‌റ്റ് 10 ന് രാമായണ ക്വിസ്സ്, രാമായണ പാരായണ മൽസരം യ‌ുപി ,എച്ച് എസ്സ് വിഭാഗത്തിന് സ്‌ക‌ൂൾ തലത്തിൽ ന‌ത്ത‌ുകയ‌ുണ്ടായി. ഒക്‌ടോബർ 10 ന് സ്‌ക‌ൂൾ മേളയ‌ുടെ ഭാഗമായി വിദ്യാരംഗം ക്ലബിന്റെ ആഭിമ‌ുഖ്യത്തിൽ സാഹിത്യ സംബന്ധിയായ വിഷയത്തെ പറ്റിയ‌‌ുള്ള വീഡിയോ പ്രദർശനം, ചിത്ര രചനാ പ്രദർശനം, പ‌ുസ്‌തക പരിചയം , സാഹിത്യ കാരന്മാര‌ുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കൽ. ക‌ുച്ചികള‌ുടെ സാഹിത്യ സ‌ൃഷ്‌ടി പരിചയപ്പെട‌ുത്തൽ അന്നിവ സ്‌കൂൾ തലത്തിൽ നടത്തിയി‌ര‌ുന്ന‌ു. ക്ലബിൽ അംഗങ്ങളായ ക‌ുട്ടികളെ വിവിധ മൽസരങ്ങൾക്ക് പങ്കെട‌ുപ്പിക്ക‌ുന്നതിന് കണ്ടിയ‌ൂർ യ‌ു.പി.എസ്സിൽ കൊണ്ടു പോയിര‌ുന്ന‌ു. കഥാ, കവിത, അഭിനയം, ചിത്രചന, കവിതാ പാരായണം, എന്നി മൽസരങ്ങളിൽ ക‌ുട്ടികൾ പങ്കെട‌ുത്ത‌ു