സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1883 ൽ ചർച്ച് മിഷൻ സൊസൈറ്റി എന്ന മിഷണറി സംഘടനയാൽ ആരംഭിച്ചതാണ് തൃശൂർ സി.എം.എസ് സ്ക്കൂൾ. തൃശുരിലെ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയം. സാമൂഹിക-മതപരമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ ഏവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മിഷനറിമാർ ഈ സ്ഥാപനം പടുത്തുയർത്തിയത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഈ വിദ്യാലയങ്ങളും അതിനോടനുബന്ധിച്ച സ്വത്തെല്ലാം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന സഭയെ ചുമതലപ്പെടുത്തി പോകുകയായിരുന്നു. ഇന്ന് ഈ സ്ഥാപനങ്ങളെല്ലാം നടത്തുന്നത്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന ക്രിസ്ത്യൻ സഭാവിഭാഗമാണ്.