ശിക്ഷ


നാം ഇന്ന് കാണുന്ന
ലോകമല്ല നാളെയുള്ളത്
പ്രകൃതി ആകുന്ന ലോകം
കൺചിമ്മി തുറക്കും മുൻപേ
മോടികൂടിയ ഫ്ലാറ്റുകളായി
എൻ നിഴലുപോലും എൻ
മുന്നിൽ പുച്ചത്താൽ ശിരസ് താഴ്ത്തുകയായ്
ലോകമേ നീ എങ്ങോട്ട് പോവുകയാണ്
മനുഷ്യരുടെ ദുർഘടമായ
ശിക്ഷയുടെ മേൽ ഭൂമി ശിരസ് താഴ്ത്തുകയായ്
പ്രകൃതി ആകുന്ന നമ്മുടെ
ലോകം ആരുമേ ശ്രദ്ധിച്ചുവോ
നമ്മുടെ പാദം പതിക്കുന്ന
മണ്ണ് പോലും ചോദിക്കുകയായ്
ലോകമേ നീ എങ്ങോട്ട് പോവുന്നു
ഭൂമി പോലും മാനവരാശി തൻ
ശിക്ഷമേൽ മാപ്പ് കേഴുകയായ്.
 

ജുമാന പി. എ
10 ബി സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത