ലോകമാകെ പടർന്നൊരു ഭീതിയ
ലോകം മുഴുവനും ആശങ്കാഭീതിയിൽ
ചൈനയിൽ വന്ന കൊറോണ
ലോകം മുഴുവനും പടർന്നു പിടിച്ചു
ലോകരാഷ്ട്രത്തിലൊന്നാമനായ
അമേരിക്കയെ പോലും വിറപ്പിച്ച വീരനായ
കൊറോണയെന്നും കോവിഡ് 19 എന്ന
പേരിലും വിലസിനടക്കുന്ന വൈറസ് വീരനാ
പോലിസുകാർക്കും നേഴ്സുമാർക്കും
ഡോക്ടർമാർക്കും ഇത് വലിയ ഗുലുമാലാ
ജനതാകർഫ്യുവും ലോക്ക് ഡൗൺ മൂലവും
ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ വയ്യ
പോലിസുകാർക്കും നേഴ്സുമാർക്കും ഡോക്ടർമാർക്കും
അവരുടെ ജീവൻ കളഞ്ഞും ലോകത്തെ സംരക്ഷിക്കുന്നു
നമ്മളും ഇവർക്കൊപ്പം പങ്ക്ചേർന്ന്
വീട്ടിലിരുന്നു സഹായിക്കൂ
സോപ്പും സാനിറ്റൈയ്സറും ഹാന്റ് വാഷും
ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകൂ
മാസ്ക്കുപയോഗിക്കുമ്പോൾ മുൻവശം സ്പർശിക്കാതെ ഊരുകാ
ഇതുമൂലം കോവിഡ് 19 യെ ലോകത്തുനിന്ന്
തുരത്താം നമുക്ക്