സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1090ആം  ആണ്ടിൽ(1914) റ്റി എം. നൈനാൻ എന്ന ആളുടെ വീടിനോട് ചേർന്ന്  ഓല  ഷെഡ്ഡ് കെട്ടി ഒരു കുടിപള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി. എം. നൈനാനും കുടുംബവും തോട്ടഭാഗം യാക്കോബായ പള്ളിയിലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ. തോമസ് കലേ ക്കാട്ടിൽ ഉൾപ്പെട്ട തോട്ടഭാഗം യാക്കോബായ പള്ളിക്കായിരുന്നു.ഈ കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിനു തീ പിടിച്ചു.തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം പള്ളിക്കൂടം നടത്താൻ നിർവാഹ മില്ലാതെയായി ആ സമയത്ത് എം.എ  അച്ചൻ (മാർ ഈവാനിയോസ് പിതാവിന്റെ )നിയന്ത്രണത്തിൽ ഓമല്ലൂരിൽ ഉണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു.കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഈവാനിയോസ് പിതാവ് പുനരൈക്യ പ്പെട്ടപ്പോൾ ഈ സ്കൂളും മലങ്കര കത്തോലിക്ക സഭയുടെ കീഴിലായി.

1938 ഇൽ പൂർണ പ്രൈമറി ആയിരുന്ന ഈ വിദ്യാലയം 1947 ഇൽ 5ആം ക്ലാസ്സ്‌ ഉൾപ്പെട്ട പ്രൈമറിയായി ഉയർത്തപ്പെട്ടു. ജനായത്ത ഭരണം തുടങ്ങിയ വർഷം മുതൽ തിരഞ്ഞെടുപ്പ് കേന്ദ്രമായി ഈ സ്കൂൾ ഉപയോഗിക്കപ്പടുന്നു. ഗ്രാമസഭകളും, മറ്റു പൊതു പരിപാടികളും ഇവിടെവെച്ചു നടത്തപ്പെടുന്നു.


പഞ്ചായത്ത്‌ റോഡിനു മുകളിലും താഴെയുമായി രണ്ടു കെട്ടിടങ്ങളായിരുന്നു സ്കൂളിനുണ്ടായിരുന്നത്. ഇത് സ്കൂൾ നടത്തിപ്പിന് ധാരാളം അസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു.റവ. ഫാ. തോമസ് പടിഞ്ഞാറേക്കൂറ്റ് മാനേജരായിരുന്ന കാലത്ത് ഈ ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കുകയും 1992 ഇൽ താഴത്തെ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന 11സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി പഞ്ചായത്ത്‌ റോഡ് ആക്കി നൽകുകയും 79 സെന്റ് വിസ്തൃതിയുള്ള ഒരു പ്ലോട്ടായി സ്കൂളിനെ വേർതിരിക്കുകയും ചെയ്തു.


ഇവിടെ പഠിച്ചുപോയ വിദ്യാർത്ഥികളിൽ പലരും വളരെ ഉന്നത നിലയിൽ എത്തിയിട്ടുണ്ട്. വൈദീക മേലധ്യക്ഷൻ, വൈദീകർ, സന്യാസിനികൾ,അദ്ധ്യാപകർ ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രൊഫസർമാർ, തുടങ്ങി ഉന്നത സ്ഥാനങ്ങൾ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ അലങ്കരിക്കുന്നു. രണ്ട് റാങ്ക് നേതാക്കൾക്ക് വരെ പ്രൈമറി വിദ്യാഭ്യാസം ഒരുക്കാൻ ഈ വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്.ഇന്ന് ഒരു പ്രഥമ അദ്ധ്യാ പികയും 4 അദ്ധ്യാ പകരും ഉൾപ്പടെ 5 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു.ഏകദേശം 120ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.