വിരിഞ്ഞ പൂക്കളും വിളഞ്ഞ കായ്കളും
വിടർന്ന സ്വപ്നവും പടർന്ന ദുഃഖവും
എൻ വിഷാദവും എൻ വികാരവും
കാഴ്ചയായി തരാം താഴ്മയോടെ ഞാൻ
കണ്ണുനീർ കണം വീണ പൂവുകൾ
അലിവോടെ അമ്മേ സ്വീകരിക്കില്ലേ ?
കരളിനുള്ളിലായി വിങ്ങി നിന്നിടും
കദനസാഗരം കാണുമോ ?
അകത്തളങ്ങളിൽ വിങ്ങി നിന്നിടും
ആത്മനൊമ്പരം കേൾക്കുമോ ?
കാത്തുവെച്ചതാം അകിലവും അമ്മേ-
നിൻ പാദപത്മങ്ങളിൽ അർച്ചന ഏകിടാം.