2024 25 അധ്യായന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 25-ാം  തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹെഡ്മാസ്റ്റർ ശ്രീമതി ടീന ടീച്ചറിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി. ഉദ്ഘാടനത്തിന്റെ ഭാഗമായി ശ്രീമതി ഷിജി ജോസ് ശ്രീമതി എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര കൗതുകം നിറയ്ക്കുന്ന പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു ശാസ്ത്രത്തിന്റെ സാധ്യതകളെയും പരീക്ഷണനിരീക്ഷണങ്ങളിലൂടെയും ശാസ്ത്ര പ്രവർത്തനങ്ങളിലൂടെയും ശാസ്ത്ര ലോകത്തെ പര്യവേഷണം ചെയ്യുവാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് ശ്രീമതി ഷിജി ജോസ് ആശംസിച്ചു. നിലവിളക്കിൽ ദീപം തെളിയിച്ച് ക്ലബ് കൺവീനർമാരായ ശ്രീമതി സിസ്റ്റർ ബെറ്റ്സി മറിയ കെ ജെ (എച്ച് എസ് ടി), ശ്രീമതി  പ്രോസ്പ്രിൻ എം എ (യു പി എസ് ടി), വിദ്യാർത്ഥി പ്രതിനിധി അനഘ ജിത്തു എന്നിവർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. അടുത്ത സയൻസ് ക്ലബ് പ്രതിയോഗം ജൂലൈ മൂന്നാം തീയതി ഉച്ചതിരിഞ്ഞ് കൂടാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.