സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മഠത്തിന്റെ വരാന്തയിൽ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവർഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേർന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941 ജൂൺ മാസത്തോടെ യു.പി വിഭാഗം പൂർത്തിയായി.അക്കൊല്ലം സ്ക്കൂൾ ഒരു താല്ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിർല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂർവം സ്മരിച്ചുകൊള്ളുന്നു.

ആണ്ടുതോറും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മാനേജമെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ൽ കോൺവെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ എൽ.പി.വിഭാഗം പ്രത്യേകമായി പ്രവർത്തനമാരംഭിച്ചു . 1946 ൽ ഹൈസ്ക്കൂൾ വിഭാഗവും പൂർണ്ണമായി. 1947ൽ എൽ.പി വിഭാഗവും ഹൈസ്ക്കുൾവിഭാഗവുംപൂർണ്ണമായി പ്രവർത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു.

1952ൽ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയർത്തിയ സെമി-പെർമനന്റ് ഷെഡ്ഡിനോട് ചേർത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെർമനന്റ് ഷെഡ്ഡുകുടി കെട്ടിയുയർത്തി. ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികൾ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു

1955ൽ നിലവിലുണ്ടായിരുന്ന സെമി-പെർമനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേർന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കൂടിയ സ്ഥിരം കെട്ടിടം പണിതു. ഹൈസ്ക്കുൾ വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി . വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ച് കൂടുതൽ ക്ലാസ്സുമുറികൾ പണിയേണ്ടതായി വന്നു.

1960ൽ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാർത്തു. 1963ൽ ഈ കെട്ടിടത്തിന്റെ മുകൾത്തട്ടിലും 4ക്ലാസ്സ് മുറികൾ പണിയിച്ചു. ഒരോ കൊല്ലം കഴിയുന്തോറും കുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതിൽ എത്രയോ കൂടുതൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടിവന്നു.

ക്ലാസ്സ്മുറികൾ പണിയുന്നതിന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു പ്രധാന പ്രതിബന്ധമെങ്കിലും വിദ്യാർത്ഥികളിൽ നിന്നോ ജോലിക്കു നിയമിച്ചവരിൽ നിന്നോ ഒരു സംഭാവനയും സ്കൂൾ അധികൃതർ വാങ്ങിയിട്ടില്ലെന്ന സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.

1939ജൂൺ 5ന് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം ചെയ്തത് മദർ കാർമ്മലായിരുന്നു സുദീർഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ് എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയർത്തിയ മദർ കാർമ്മലിന്റെ സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും ദീർഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തിൽ എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം മുഴുവൻ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച ആ ധന്യജീവിതത്തിനു മുൻപിൽ സവിനയം ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു.

1969മുതൽ ഇവിടെ ശക്തമായ ഒരു അധ്യാപക രക്ഷകർതൃ സംഘടന രൂപം കൊണ്ടു 1969ൽ മദർ കാർമ്മൽ പെൻഷൻ പറ്റുകയും ശ്രീമതി പുൾകേറിയ ടീച്ചർ ഹെഡ്മീസ്ട്രസ്സായി നിയമിക്കപ്പെടുകയും ചെയ്തു രണ്ടു വർഷത്തിനു ശേഷം 1971-ൽ ശ്രീമതി പുൾക്കേറിയടീച്ചർ പെൻഷൻ പറ്റുകയും ശ്രീമതി ആഗ്നസ് മേരി ടീച്ചർ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുക്കുകയും ചെയ്തു.

1973-ൽ ക്ലാസ്സിൽ ഡിവിഷനുകളുടെ ഏണ്ണം 19ആയി സാമ്പത്തിക പരാധിനത മൂലം 14 വർഷം ഈനില തുടേരണ്ടിവന്നു ഈ കാലഘട്ടത്തിൽ സ്ഥലദൗർലഭ്യംമൂലം ധാരാളം കുട്ടികൾക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .

1984-ൽ ശ്രീതി അഗ്നസ് മേരി ടിച്ചർ ജോലിയിൽ നിന്നു വിരമിക്കുകയൂം റവ .സിസ്റ്റർ ബോസ്ക്കോ ഹെഡ്മിസ്(ടസ്സായി നിയമിക്കപ്പെടുകയും ചെയ്തു 1986-ൽ മദർകാർമലിന്റെ മരണത്തെ തുടർന്ന് റവ..സിസ്റ്റർ സ്ക്കൊളാസ്റ്റിക്ക സ്ക്കുൾ മാനേജരായി നിയമിക്കപ്പെട്ടു.

മാനേജ്മെന്റിന്റെ ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമായി 1963- ൽ പണിപൂർത്തിയാക്കിയ കെട്ടിടത്തിന്റതൊട്ടു പടിഞ്ഞാറു ദാഗത്തായി 1987- ൽ പത്തു ക്ലാസ്സ് മുറികളോടുകുടിയ പുതിയകെട്ടിടം ഉയർന്നു വന്നു . കുുടാതെ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നു ഡിവിഷൻ വർദ്ധിപ്പിക്കുകയും ചെയ്തു ആറുലക്ഷംരൂപ ചിലവു വന്ന ഈ കെട്ടിടം സ്ക്കുളിന്റെ സ്ഥലഭൗർലഭ്യം ഒരു പരിധി വരെ പരിഹരിച്ചു ഏന്നു പറയാം . ഏങ്കിലും പ്രവേശനത്തിനപേക്ഷിക്കുന്ന ഏല്ലാവരെയും ഉൾക്കൊളളാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞില്ല.

1989- ജനുവരി 28, 29 തിയതികളിൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം അനുദിനം പുരോഗതിയുടെ പാതയിലൂടെ മൂന്നേറിക്കൊണ്ടിരിക്കുകയാണ്.

1989 -ൽ സുവർണ്ണ ജൂബിലി സ്മരകമായി രക്ഷകർത്താകളും അഭ്യുദയകാംക്ഷികളും നാട്ടുകാരും നൽകിയ ഉദാരമായ സംഭാവനകളുടെ പിൻബലത്തിൽ ഒരു സ്റ്റേജ്പണിതു ,കൂടാതെ ഒരു സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു.

പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റർ ബോസ്കോ 1992 ജൂൺ 1ന് ആലുവ സെന്റ് ഫ്രാ൯സിസ് ഹൈസ്കൂള്ളിന്റെ സാരഥിയായി ട്രാൻസ്ഫറായി പോവുകയും തൽസ്ഥാനത്ത് ഹെഡ്മിസ്ട്രസ്സായി ബഹുമാനപ്പെട്ട. സിസ്റ്റർ എവിലിൻ ഈ വിദ്യാലയത്തിൽ ചാർജ്ജെടുക്കുകയും ചെയ്തു .

1993-ൽ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന പ്രളയത്തെ വിരൽതുബിലാക്കാനുതകുുന്ന കബ്യൂട്ടർ വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ ആരംഭിച്ചു,

1991മുതൽ ഗവൺമെന്റെിന്റെ ഉച്ചഭക്ഷണ പരിപാടി അനുസരിച്ച് കുുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. അത് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ചെലവും പി.ടി.എ സംഘടനയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

ആധുനിക സാമൂഹിക ജീവിതത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അത്യന്താപേക്ഷിതണമാണെന്ന് കണ്ട് 1995 മുതൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു. 1999 ജൂണിൽ സുവർണ്ണജൂബിലി സ്മാരക സ്റ്റേജിന് വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നാലു ക്ലാസ്മുറുകളോടുകൂടിയ ഒരു കെട്ടിടം പണിത് ആശിർവദിച്ചു. 1999 ജൂണിൽ ജോലിയിൽ നിന്ന് വിരമിച്ച ബഹു.സി.എവ്‌ലിനു ശേഷം ബഹു.സി.മെലീറ്റ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേറ്റു. പുത്തൻ സഹസ്രാബ്ദത്തിന്റെ തുടക്കമായ 2000-ൽ 8 ക്ലാസ്മുറികളോടുകൂടി ഒരു മൂന്ന് നില കെട്ടിടം പണിത് സൗകര്യമൊരുക്കി.വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതുകൊണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷൻ കൂടി ആരംഭിച്ചു.അങ്ങനെ ഓരോ ക്ലാസ്സും ആറു ഡിവിഷൻ വീതമായി. ക്രിസ്തുരാജന്റെ അനുഗ്രഹവർഷത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. വളരെക്കാലം അധികൃതരുടെ ഉള്ളം നീറ്റിയ കുടിവെള്ളക്ഷാമത്തിനറുതിവരുത്താൻ Underground water tankഉം, Overhead tankഉം പണിത് ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കി. ഇതോടൊപ്പം പിന്മതിലിൽ കമ്പിവേലികെട്ടി സൈക്കിൾ ഷെഡ് സൗകര്യപ്രദമാക്കി, ടൊയ്ലററുകൾ നിർമിച്ചു. 2002,2003 വർഷങ്ങളിൽ തുടർച്ചായി ക്രിസ്തുരാജവിദ്യാലയം തൃപ്പൂണിത്തുറ ഉപജില്ലയിലെ Best school അവാർഡിന് അർഹമായി.പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രസാഹിത്യപരീക്ഷയിൽ 2002 മുതൽ 2004 വരെ തുടർച്ചയായി മൂന്നു വർഷം ജില്ലാതലത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞത്. ജഗദീശ്വരാനുഗ്രഹത്തലോടൽ കൊണ്ടാണ്. 2002 മേയിൽ ബഹു.സി.മെലീറ്റ വിരമിച്ചതിനെ തുടർന്ന് ബഹു.സി.ഹിലാരിയ ഹെയ്സൽ പ്രധാനാധ്യാപികയായി അധികാരമേറ്റു.അതേവർഷംതന്നെ വിശാലമായ ലൈബ്രറി, റീഡിങ് റൂം ഉൾപ്പെടെ സജീകൃതമായി. അതിന്റെ പ്രയോജനം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കത്തക്കവണ്ണം ചിട്ടപ്പെടുത്തി.അന്താരാഷ്ടരപുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രദർശനമത്സരത്തിൽ രണ്ടുവട്ടം സി.കെ.സി വിദ്യാലയം പുരസ്കാരം നേടി. 2003-ൽ സി.ഹിലാരിയ ഹെയ്സൽ വിരമിക്കുകയും ബഹു.സി.പ്രേഷിത പ്രധാനാധ്യാപികയാവുകയും ചെയ്തു.2005-ൽ തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ മൽസരങ്ങൾക്കും 2007-ൽ എറണാകുളം ജില്ലാ ശാസ്ത്രമേളകൾക്കും വേദിയായി ഈ കൃസ്തുരാജ വിദ്യാലയം കലാധന്യമായി.2006-ൽ ബഹു.സി. പ്രേഷിത സ്ഥലംമാറിപ്പോവുകയും ബഹു.സി. മെൽവീന സി.കെ.സിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിന്റെ ഉപഗ്രഹവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിക്ടേഴ്സ് ചാനൽ വഴി എഡ്യൂസാറ്റ് സമ്പൂർണ്ണ വിദ്യാഭ്യാസപരിപാടിയുടെ പ്രവർത്തനങ്ങൾ ഇവിടത്തെ കുട്ടികൾക്ക് കൈത്താങ്ങായി. 2007 മുതൽ ഈ പെൺപള്ളിക്കൂടത്തിലേക്ക് 5 മുതൽ 7 വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കും പ്രവേശനാനുമതി നൽകി.2008 മാർച്ചിൽ ബഹു.സി. മെൽവീന വിരമിച്ച സ്ഥാനത്തേക്ക് ബഹു.സി. ആനീസ് നിയമിതയായി. ഈ വിദ്യാലയത്തിലെ പ്ലാറ്റിനെ ജൂബിലി ആഘോഷങ്ങൾക്ക് 2013 ആഗസ്റ്റ് 16-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിച്ചു, പൂർവ്വവിദ്യാർത്ഥിയായ മുൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മേരി മെറ്റിൽഡ ഉദ്ഘാടനം നിർവ്വഹിച്ചു.സമാപന സമ്മേളനം 2014 ജനുവരി 16,17,18 ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.2014 മേയ്മാസത്തിൽ റവ.സി.ആനീസ് സ്ഥലം മാറിപ്പോവുകയും ആ സ്ഥാനത്തേേക്കു ബഹു.സി. ഷൈനി ജോസഫ് സ്ഥാനമേൽക്കുകയും ചെയ്തു.