മാനത്തു പൂക്കും നിലാവേ നിന്നെ നോക്കിയിളം കുരുന്നുകൾ. മാമുണ്ണുന്നത് കാണുമോ നീ? നിൻവെളിച്ചത്താൽ രാവിനെ വെൺപട്ടു ചാർത്തി മിനുക്കിയോ നീ നിന്റെ കുളിർ രശ്മികൾ കണ്ണിനമൃതായെപ്പോഴും വെളിച്ചമേകുന്ന സൂര്യനെ നോക്കാൻ കണ്ണിനാവില്ലല്ലോ നിന്നഴകിൽ കഥയുണരുന്നു നിൻ ചിരിയിൽ മനമുണരുന്നു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത