സി.എച്ച്.എസ് കാൽവരിമൗണ്ട്/അക്ഷരവൃക്ഷം/നല്ല പാഠം
നല്ല പാഠം
നീതു മോൾ അന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പാൾ
അമ്മയോട് പറഞ്ഞു; "അമ്മേ ഇന്നെനിക്ക് കൂടുതൽ ചോറ്
ഉച്ചഭക്ഷണത്തിനു വേണം .” അമ്മയ്ക്ക് അത്ഭുതമായി .
"ഇതെന്താ പതിവിനു വിപരീതമായി മാളൂട്ടി ഇങ്ങനെ
പറയുന്നത് ?രണ്ട് ഇഡ്ഡലി തന്നിട്ട് ഒന്ന് മാത്രമേ ഇപ്പാൾ
കഴിച്ചാള്ളൂ എല്ലാ ദിവസവും എത്ര നിർബന്ധിച്ചിട്ടാ
വിളമ്പിത്തരുന്ന ഉച്ചയൂണു തന്നെ കഴിക്കുന്നത്.
നീതു മോൾ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകം
കയ്യിലെടുത്തു. തലേ ദിവസം വായിച്ചു നിർത്തിയിടത്തുനിന്നു
വായന തുടർന്നു.ഇടക്ക് അടുക്കളയിൽ പോയി അമ്മയോട്
കുശലം പറഞ്ഞു, മുറ്റത്തുകൂടിനടന്നു.ഇലഞ്ഞിയിലും
ചക്കരമാവിലും വന്നിരിക്കുന്ന അണ്ണാറക്കണ്ണനാടും
കൊച്ചുവർത്തമാനം പറഞ്ഞു. ഉച്ചയൂണിനു സമയമായി .അമ്മ
നീട്ടി വിളിച്ചു .അവൾ അടുക്കളയിലേക്ക് ചെന്നു . നീതു മോൾ വീടിനു മുമ്പിലുള്ള ടാർറാഡ് മുറിച്ച് അടഞ്ഞുകിടക്കുന്ന ഹോട്ടലിനരികിലേക്കാണ് പോകുന്നത്.അമ്മ ജിഞ്ജാസയോടെ മുറ്റത്തേക്കിറങ്ങി നോക്കിനിന്നു.ആരാണ് അവൾക്ക് ഈ അതിഥി?അമ്മ കണ്ടു. നീതു മോൾ ആ ചോറ്റു പാത്രം ചവറ്റുകുട്ടയിൽ തപ്പിപ്പരതുന്ന ഒരു മെല്ലിച്ച പെൺപട്ടിയുടെ മുമ്പിലേക്ക് നീക്കിവച്ചു കാടുക്കുന്നു. വാലാട്ടിക്കാണ്ട് ഒരു നിമിഷം ആ പട്ടി നീതുവിനെ നോക്കി . ഉടൻതന്നെ ആ പെൺപട്ടി നീലപ്പാത്രം കടിച്ചെടുത്തുകാണ്ട് എങ്ങോട്ടോ നടക്കുകയാണ്. അമ്മ വീട്ടുമുറ്റത്തുനിന്നിറങ്ങി നീതുവിന്റെ അടുത്തേക്ക്ചെന്നു .
അവർ ഇരുവരും നനവാർന്ന കണ്ണുകളോടെ ആ കാഴ്ച
കണ്ടു. ആ തള്ളപ്പട്ടി കടിച്ചെടുത്ത പാത്രം തന്റെ
കുഞ്ഞുപട്ടികളുടെ മുമ്പിൽ കാണ്ടുചെന്ന് വച്ചു . നാലു
കുഞ്ഞുപട്ടികൾ ആർത്തിയോടെ
തിന്നുന്നതുകണ്ടു കൊണ്ട് വിശപ്പടക്കി
മെല്ലിച്ചുണങ്ങിയ ആ തള്ളപ്പട്ടി കൃതാർത്ഥയായി
നോക്കി നിൽക്കുന്നു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |