'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

')

1. വായനാ ദിനം 2023

ജൂൺ 19 ന്  വായനാ ദിനം ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു.  അസംബ്ലി ചേർന്ന് വായനാ ദിന പ്രതിജ്ഞ  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്ററുടെ  നേതൃത്യത്തിൽ നടത്തി.    ശ്രീ. പി. എൻ.പണിക്കർ അനുസ്മരണം  ശ്രീ. സനൽ പാടികാനം   നടത്തി വായന വാരത്തോടനുബന്ധിച്ചു  വിദ്യാരംഗം കലാ വേദി വായന കുറിപ്പ് മത്സരം  കവിതാലാപനം, പ്രസംഗ മത്സരം നടത്തി.  പ്രമുഘ സാഹിത്യ പ്രതിഭകളെ ആദരിച്ചു.

2. ജൂലൈ 5 ബഷീർ ഓർമ  ദിനം

കുഴിക്കുംതോറും  പുതുഗനിജങ്ങൾ കട്ടി തരുന്ന  മഹാ പ്രതിഭാസമായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.  കുട്ടികൾ ആസ്വാദന കുറിപ്പ്  തയാറാക്കി .

3.  വാങ്മയം ഭാഷ പ്രതിഭ നിർണ്ണയ പരീക്ഷ

വിദ്യാരംഗം കലാ  സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ  എല്ലാ പൊതു വിദ്യാലയങ്ങളിലും  വാങ്മയം എന്ന പേരിൽ  ഭാഷ പ്രതിഭ നിർണ്ണയ പരീക്ഷ നടത്തി . ഭാഷ പ്രതിഭ നിർണ്ണയ പരീക്ഷയിൽ   8L  ക്ലാസ്സിലെ  ശ്രീകൃപ  ഒന്നാം സ്‌ഥാനവും  , 8 J ക്ലാസ്സിലെ ശ്രീഷ്ണ  രണ്ടാം സ്ഥാനവും നേടി .

4. വിദ്യാരംഗം സർഗോത്സവം

വിദ്യാരംഗം സർഗോത്സവം സബ്ജില്ലാ സർഗോത്സവത്തിൽ അനന്യ, ശ്രീനന്ദ, അഞ്ജന എന്നി കുട്ടികൾ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു