പരിസ്ഥിതി

വായുവും വെള്ളവും വനവും വന്യജീവികളും സംരക്ഷിക്കുക എന്നാൽ മനുഷ്യനെ തന്നെ സംരക്ഷിക്കലാണ്. നമുക്ക് കിട്ടിയ ദാനമ |ല്ല ഭൂമി, അത് കടമാണ് അടുത്ത തലമുറയിലേക്കും ഇതിന്റെ എല്ലാ വിധ നാഡീഞരമ്പുകളും നമുക്ക് കൈമാറണം അത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വമാണ്. പ്രകൃതി ചൂഷണം ഒരു തരത്തിൽ മോഷണമാണ്. നമ്മുടെ സംസ്കാരം ജനിക്കുന്ന മണ്ണിനെ നാം തന്നെ നഷിപ്പിക്കുന്നു. അനഭീലഷീണയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങൾ ഇതിനായ് ചുക്കാൻ പിടിക്കുന്നു നേരിട്ട നഷ്ടങ്ങളിൽ നിന്നും നാം ഇനിയും പാഠം ഉൾക്കൊള്ളുന്നില്ല എന്ന് പറയുന്നത് എത്ര കഷ്ടമാണ്. പ്രകൃതി സംരക്ഷണം വികസന വിരുദ്ധമാണ് എന്ന് പറയുന്ന ചിന്തകളെ നാം തന്നെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട് അന്യമാകാൻ ഒരുങ്ങുന്ന ജീവികളിൽ വംശ വർദ്ധനവ് ഉണ്ടാക്കണം ജനിതക മാറ്റം വന്ന പുതിയ തരം വൈറസുകളും രോഗങ്ങളും കാലാവസ്ഥ മാറ്റങ്ങളും ഇന്ന് നാം അടിക്കിടെ കാണുന്നുണ്ട് അനധികൃത ക്വാറികൾക്ക് ആവാസവ്യവസ്ഥയെ മാറ്റുന്നതിൽ നല്ല പങ്കുണ്ട് ഭൂമിയെ ശീതളമായ ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറേണ്ടത് നമ്മുടെ ആവശ്യമാണ്. അല്ലെങ്കിൽ ആഗോളതാപനവും പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥയും വർദ്ധിക്കും " എള്ള് ചോരുന്നത് നാം കാണും എന്നാൽ തേങ്ങ ചോരുന്നത് നാം കാണുകയില്ല"


ഹെന്ന എം
IX I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം