ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കാനും ,കുട്ടികളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാനും ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാലയങ്ങളിൽ സാധ്യമാവുന്നുണ്ട്. ഗണിതത്തിലെ അക്കങ്ങൾക്കും രൂപങ്ങൾക്കു മപ്പുറം ,ഗണിത കലയിലൂടെയാണ് ഓരോ ഗണിതശാസ്ത്ര ക്ലബ്ബും ഇന്ന് വിദ്യാലയങ്ങളിൽ നിലകൊള്ളുന്നത്. ഗണിത ശാസ്ത്ര അഭിരുചി  വർദ്ധിപ്പിക്കാൻ സഹായകമായ പ്രവർത്തനങ്ങൾ ക്ലബ്ബുകളിൽ ഇന്ന് നടക്കുന്നുണ്ട്. ഗണിത ക്വിസ് മത്സരം, ഗണിത ദിനാചാരണം, ജ്യോമെട്രിക്കൽ ചാർട്ട് നിർമാണം, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരങ്ങൾ ശ്രദ്ധേയമായി. സബ്ജില്ല   ഗണിത ശാസ്ത്ര മേളകളിൽ തുടർച്ചയായി ഓവറോൾ കിരീടം നേടി വരുന്നു. സംസ്ഥാന സ്കൂൾ ഗണിത മേളയിൽ തുടർച്ചയായ വർഷങ്ങളിൽ വിദ്യാർഥികൾ യോഗ്യത നേടാറുണ്ട്. 2020 ജനുവരിയിൽ നടന്ന സൗത്ത് ഇന്ത്യ ശാസ്ത്ര മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് നമ്മുടെ സ്കൂളിലെ  ഫാത്തിമ സന ഗണിത സ്റ്റിൽ മോഡൽ വിഭാഗത്തിൽ പങ്കെടുത്തത് അഭിമാനകരമായ നേട്ടമാണ്