സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/അക്ഷരവൃക്ഷം/കരുത്ത്

കരുത്ത്


"അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്.... കാലത്തിനു വേണ്ടിയും മാറ്റാർക്കൊക്കയോ വേണ്ടിയും ഒരു ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്ന ഒരു ജന്മം " ഡയറിയിലെ താളുകൾ ഓരോന്നായി അവൾ പിറകിലേക്ക് മറിച്ചുകൊണ്ടിരുന്നു. അതിലെ ഓരോ ഏടുകൾക്കും ജീവനുണ്ടെന്ന് അവൾക്ക് തോന്നി.

തന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ആ രോഗമാണ് അവളെ ഇതിനൊക്കെ പ്രാപ്തമാക്കിയത് .സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചതും ആ രോഗമായിരുന്നു. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അത് തന്റെ ശരീരത്തെ കീഴ്പ്പെടുത്തികൊണ്ടിരുന്നത്. മരണത്തിന്റെ കൈകൾ അവളെ പേടിപ്പിച്ചുകൊണ്ട് ഓരോ തവണയും പുറകിലേക്ക് വലിച്ചു കൊണ്ടിരിന്നു. ശരീരം തളരുന്നുവെങ്കിലും അവളുടെ മനസിന്റെ ദ്യഢമായ വിശ്വാസം മരണത്തിന്റെ കൈകളെ തട്ടിമാറ്റാൻ പോരുന്നതായിരിന്നു.

സ്വന്തമെന്ന് പറയാൻ പോലും ആരും ഇല്ലാതെ മെഡിക്കൽ കോളേജിലെ വിറങ്ങലിച്ചമുറിയിൽ ഒറ്റക്കിരുന്ന് കരയുമ്പോൾ ദൈവദൂതനെപോലെ എത്തി ആശ്വസിപ്പിച്ച മാലാഖമാർ.ജീവിതത്തിന്റെ യഥാർത്ഥ വഴി കാണിച്ചു തന്ന ഡോക്ടർ . താൻ ആരെയാ ഭയക്കുന്നത് ‍ ഇതൊക്കെ ദൈവത്തിന്റെ ചില പരീക്ഷണങ്ങളാണ് .ഇതിനെ അതിജീവിക്കാനുള്ള മനസ്സ് തനിക്കുണ്ടെങ്കിൽ ഈ രോഗത്തെ നമുക്ക് കീഴടക്കാം .ഒരുനാട് മുഴുവൻ നിനക്കൊപ്പം നില്ക്കും അതിന് പറ്റുമോ ഇല്ലയോ......

തനിക്കൊപ്പം ഒരു സമൂഹം ഒന്നിച്ചുണ്ടെന്ന ആ ഉറപ്പ് ഒന്നുമാത്രം മതിയായിരുന്നു ഒരു രോഗവുമില്ലന്ന വിശ്വാസത്തിലെത്താൻ .പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല നന്മയുടെ പക്ഷംചേർന്ന് അവരോടൊപ്പം താമസമാക്കി. അശരണരായവരുടെ നൊമ്പരങ്ങൾക്കൊപ്പം ചേർന്നപ്പോൾ അവൾ ഓരോ പുതിയ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും മനസിലെ വേദനകൾ തോട്ടറിയാനുള്ള ഒരു ദിവ്യശക്തി അവളിൽ ഉടലെടുത്തു പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവർക് വേണ്ടി പോരാടാൻ ആ ദ്യവശക്തി അവളെ സഹായിച്ചു.


റഷീഖഷെറിൻ
10D സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം