സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യകാലത്ത് വിദ്യാലയങ്ങൾ കുറവായിരുന്ന കുന്നംകുളം പട്ടണത്തിൽ സാധാരണജനങ്ങൾക്ക് പോലും വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി അന്നത്തെ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. രണ്ട് ശാഖകൾ ആയിട്ടാണ് ഈ സ്കൂൾ അന്ന് പ്രവർത്തിച്ചിരുന്നത്.ഒരു ഭാഗം സ്നേഹാലയം ബധിര മൂക വിദ്യാലയത്തിന് സമീപവും മറുഭാഗം റോയൽ ആശുപത്രിക്ക് സമീപമായിരുന്നു.കാലക്രമേണ രണ്ട് ശാഖകളും ഒന്നിച്ച് ഇപ്പോൾ പ്രവർത്തിക്കുന്ന സ്കൂളിലേക്ക് മാറ്റപ്പെട്ടു.പെൺ വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ ആദ്യകാലത്ത് പ്രാധാന്യം നൽകിയിരുന്നത്. കുട്ടികളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി ക്രമേണ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം നൽകി.

 

ഹിന്ദു ക്രിസ്ത്യൻ മത വിശ്വാസികളായ ജനവിഭാഗമാണ് ഈ പ്രദേശത്തുള്ളത്.സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന സമൂഹത്തിൻെറ വിദ്യാകേന്ദ്രം ആയിരുന്നു ഈ വിദ്യാലയം.130 വർഷത്തിലേറെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ അഭ്യസിച്ചു പോയവർ അധികവും ഉയർന്ന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട് .ഇപ്പോൾ അലങ്കരിക്കുന്നുമുണ്ട്. മഹാരാഷ്ട്രയിലെ റാണി ലക്ഷ്മി ഭായ് കോളേജിലെ റിട്ടയേഡ് ജോർജ് സാർ , സ്നേഹാലയം ബധിര മൂക വിദ്യാലയത്തിൽ പ്രധാനാധ്യാപിക പ്രെയ്സി ടീച്ചർ, മർത്തോമ സഭ മേലധികാരി യുയാക്കിം മാർ കൂറിലോസ്, പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്, റോയൽ ഹോസ്പിറ്റൽ പ്രൊപ്രൈറ്റർ മോളി മാഡം എന്നിവർ ചില ഉദാഹരണങ്ങൾ മാത്രമാണ്.