ശുചിത്വം


വ്യക്തിശുചിത്വം ഒരാളുടെ ആരോഗ്യത്തിൽ പ്രധാന്യം അർഹിക്കുന്ന ഒന്നാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ പ്രധാനമായും പോഷക ഘടകങ്ങൾ അടങ്ങുന്ന ഭക്ഷണം ,വ്യായാമം, മനസിന്റെ ആരോഗ്യം എന്നിവ അത്യാവശ്യമാണ്.ഇതിൽ ഏറ്റവും പ്രധാനം വ്യക്തി ശുചിത്വം തന്നെയാണ് .ഇതിനായി നാം ചില ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ദിവസവും രണ്ടു നേരം കുളിക്കുക ,വൃത്തിയുള്ള വസ്ത്രം ധരിക്കുക ,നഖം വെട്ടി വൃത്തിയാക്കുക, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകി വൃത്തിയാക്കുക .ഓരോ വ്യക്തിയുടേയുംവ്യക്തിയുടേയുംവ്യക്തിത്വം വിലയിരുത്തുന്നത് തന്നെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. നമ്മുടെ ശരീരം മാത്രമല്ല ചുറ്റുപാടും ശുചിത്വമുള്ളതാക്കി മാറ്റിയാൽ മാത്രമേ നമ്മുടെ ആരോഗ്യവും സംരക്ഷിക്കപ്പെടൂ. ഇല്ലെങ്കിൽ നമ്മൾ പല ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.അതിനാൽ നമ്മൾ ശുചിത്വ ശീലം പാലിച്ചേ മതിയാകൂ. ശുചിത്വം നാം നമ്മളിൽ നിന്നും തന്നെയാണ് തുടങ്ങേണ്ടത് .എന്നാലേ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കൂ.അതു പോലെ തന്നെ നാം നമ്മുടെ ചുറ്റുപാടും സംരക്ഷിക്കണം.ഓരോ വീടുകളിലേയും മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും നമ്മുടെ ജലാശയങ്ങൾ മലിനമാക്കാതെ സംരക്ഷിച്ചും വായു മലിനീകരണം നിയന്ത്രിച്ചും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതിശുചിത്വം കൂടി ശീലിച്ചാൽ മാത്രമേ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കൂ.

രോഹിത് . കെ.പി
7 D സി.എം.എം യു പി സ്കൂൾ എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം