AD 1857ൽ സിഎംസ് മിഷനറിമാരുടെ വരവോടെ മല്ലപ്പള്ളിയിലും സമീപപ്രദേശത്തും ധാ രാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കുകയും ഈപ്രദേശത്തു ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അന്നത്തെ നാട്ടുകാർ ഇവിടെ ഒരു കുട്ടിപ്പള്ളിക്കുടം സ്ഥാപിച്ചു. സിഎംസ് സമുദായത്തിനുവേണ്ടി ജനങ്ങളെ വിദ്യാസമ്പന്നരാക്കുവാൻ തീരുമാനിച്ചു. ഏകദേശം 50 വർഷക്കാലം ഓലമേഞ്ഞ ഒരു സ്ഥാപനമായി രുന്നു ഇത്.

പിന്നീടുവന്ന ഹെഡ്മാസ്റ്ററുടെ സഹായത്തോടെ സ്ഥാപനത്തിന്റെ സ്കൂളിന്റെ നാലു വശവും ഇഷ്ട്ടിക കെട്ടി ഓട് ഇട്ട് ഉയർത്തപ്പെട്ടു. ഒരു ഓഫീസു റൂ മും നാലഞ്ച് ക്ലാസ്സ്‌റുമു കളുമായി ഈ സ്ഥാപനം നരകത്താനി പ്രദേശത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, നല്ലവരായ നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും പി ടി എ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ സാമൂന്നതമായി പ്രവർത്തിച്ചുവരുന്നു.1 മുതൽ 4 വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ലൈബ്രറി, കമ്പ്യൂട്ടർ ലാബും ഉള്ള ഈ സ്കൂൾ നാരകത്താനി പ്രദേശത്തു ഒരു കെടാവിള ക്കാ യി ശോഭി യ്ക്കുന്നു.