സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ/അക്ഷരവൃക്ഷം/അനുസരണക്കേട്(കഥ)
അനുസരണക്കേട്
പണ്ട് ഒരു കാട്ടിൽ ഒരു പൊന്മാനും മൂന്ന് കുഞ്ഞുങ്ങളും ജീവിച്ചിരുന്നു. അമ്മ പൊന്മാൻ എന്നും കുഞ്ഞുങ്ങൾക്ക് തീറ്റ തേടി ഇറങ്ങും. വൈകിട്ട് തീറ്റയുമായി തിരിച്ചെത്തും. എന്നും ഇറങ്ങുന്നതിനു മുമ്പ് അമ്മ കുഞ്ഞുങ്ങളോട് പറയും "മക്കളെ, ഞാൻ തിരിച്ചു വരുന്നിടം വരെ വീട്ടിൽ തന്നെ ഇരിക്കണം. കാട്ടിൽ പാമ്പുണ്ട്, പൂച്ചയുണ്ട്, പരുന്തുണ്ട്, സൂക്ഷിക്കണം എന്ന്. കുഞ്ഞുങ്ങൾ അത് കേട്ടിരിക്കും. എന്നാൽ അതിൽ ഒരു കുഞ്ഞു കുറച്ചു വികൃതിയായിരുന്നു. ഒരു ദിവസം അമ്മ പോയപ്പോൾ അവൻ പുറത്തിറങ്ങി. ഇന്ന് മുതൽ അമ്മയെ പോലെ ഞാനും തീറ്റ തേടി പോവുകയാണ്. അവൻ സഹോദരങ്ങളോട് ചോദിച്ചു, "നിങ്ങൾ വരുന്നോ?". "ഇല്ല ", അവർ പറഞ്ഞു. "അമ്മ പറഞ്ഞില്ലേ പോകരുതെന്ന്, നമ്മുടെ ചിറകുകൾക്ക് ബലമില്ല". അവർ പറഞ്ഞത് കേൾക്കാതെ ധിക്കാരിയായ അവൻ പറന്നു തുടങ്ങി. കുറച്ചു ദൂരം പറന്നപ്പോൾ അവന്റെ ചിറകുകൾ കുഴഞ്ഞു അവൻ താഴേക്ക് വീണു. അവിടെ കിടന്ന് അവൻ കരയുവാൻ തുടങ്ങി. അപ്പോൾ അമ്മക്കിളി അതുവഴി വന്നു. കരച്ചിൽ കേട്ട ഭാഗത്ത് ചെന്നപ്പോൾ അത് തന്റെ കുഞ്ഞിനെ കണ്ടു. അമ്മയെ കണ്ടപ്പോഴേക്കും കുഞ്ഞു കരയുവാൻ തുടങ്ങി. "ഞാൻ തക്കസമയതത് വന്നില്ലായിരുന്നെങ്കിൽ, നിന്റെ ജീവൻ അപകടത്തിലായേനെ", അമ്മ പറഞ്ഞു. "അമ്മേ, ഞാൻ ഇനി ഒരിക്കലും അനുസരണക്കേട് കാട്ടില്ല ", അവൻ പറഞ്ഞു. സാരമില്ല, നമുക്ക് വീട്ടിലേക്ക് പോകാം. അമ്മയും കുഞ്ഞും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |