കണമല സാൻതോം ഹൈസ്കൂൾ വായന ദിനാചരണം - റിപ്പോർട്ട്

കണമല സാൻതോം ഹൈസ്കൂളിൽ ജൂൺ 19 വായന ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാ-സാഹിത്യ പരിപാടികളുടെ അവതരണം നടന്നു. കുട്ടികളിൽ വായനാശീലവും സർഗ്ഗാത്മകതയും വളർത്തുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ വൈവിധ്യമാർന്ന അവതരണങ്ങളാണ് അരങ്ങേറിയത്.

വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടികളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു:

അവതരിപ്പിക്കപ്പെട്ട പരിപാടികൾ:

  • പ്രസംഗം (ജനറൽ): കീർത്തന ആർ. നായർ (8B)
  • കവിത ആലപനം (ജനറൽ): അന്ന അനീഷ് (9A)
  • ഗ്രൂപ്പ് സോങ്: അശ്വിത & ടീം
  • ഇംഗ്ലീഷ് സ്കിറ്റ് ('The Magic Window'): എട്ടാം ക്ലാസ് വിദ്യാർത്ഥികൾ (8th Standard)
  • ഹിന്ദി കവിതാപാരായണം: ഡോണ
  • മലയാളം പ്രസംഗം: സ്നേഹ അൽഫോൻസ ഡൊമിനിക്
  • മലയാളം കവിതാപാരായണം: ശ്രേയ മരിയ വിൻസെന്റ്
  • ഗ്രൂപ്പ് സോങ്: റോസ് പ്രിയ & ടീം
  • ഇംഗ്ലീഷ് കവിതാപാരായണം: അന്ന മരിയ വി.എസ്

വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സംസാരിച്ചു. പരിപാടികൾ ഭംഗിയായി അവതരിപ്പിച്ച എല്ലാ വിദ്യാർത്ഥികളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും ചടങ്ങിൽ അഭിനന്ദിച്ചു.

പി.റ്റി.എ പൊതുയോഗവും , സെമിനാറും

കണമല സാൻതോം ഹൈസ്കൂൾ പി.റ്റി.എ പൊതുയോഗവും , സെമിനാറും ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പും 2026 ജൂൺ 16 ചൊവ്വ 1.00pm ന് സ്കൂൾ ഹാളിൽ നടന്നു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ. ജയിംസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ റവ.ഫാ. സെബിൻ ഉള്ളാട്ട് നിർവഹിച്ചു. പി.റ്റി.എ സെക്രട്ടറി സിസ്റ്റർ ടെസ് മരിയ 2025-26 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. തിടനാട് പോലീസ് സ്റ്റേഷൻ അഡീഷണൽ സബ് ഇൻസ്പെക്ടർ ശ്രീ കെ. ഐ. നവാസ് സെമിനാർ നയിച്ചു. സാങ്കേതികവിദ്യയും അഭിരുചികളും അതിവേഗം മാറുന്ന കാലഘട്ടത്തിൽ കുട്ടികൾക്കൊപ്പം സാങ്കേതികജ്ഞാനം നേടേണ്ടതിന്റെ ആവശ്യകത, കുട്ടികൾ വീണുപോകാനിടയുള്ള സൈബർ- ലഹരി സാഹചര്യങ്ങൾ,രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ സെമിനാറിൽ ചർച്ചയായി. ഓരോ ഡിവിഷനിൽ നിന്നും 3 രക്ഷിതാക്കൾ വീതം പി.റ്റി.എ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

 
 
 
 

ലഹരിക്കെതിരെ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് ഫുട്ബോൾ 2026

 
 
 
 
പരിസ്ഥിതിദിനാഘോഷം
 
2026 ജൂൺ 5 പരിസ്ഥിതിദിനാഘോഷം

സംഘടിപ്പിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനപ്രതിജ്ഞ എടുത്തു. വൃക്ഷത്തൈ നട്ടു. പോസ്റ്റർരചന മത്സരം നടത്തി.

 

സ്കൂൾ പ്രവേശനോത്സവം 2026

    കണമല സാൻതോം ഹൈസ്കൂൾ പ്രവേശനോത്സവം 2026 ജൂൺ ഒന്നാം തീയതി നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ലിജോ ജോൺ നവാഗതർക്ക് സ്വാഗതം ആശംസിച്ചു. പുതുതായി സ്ഥാനമേറ്റെടുത്ത സ്കൂൾ മാനേജർ റവ.ഫാ. സെബിൻ ഉള്ളാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീ. ദേവസ്യാച്ചൻ കൊച്ചുമാണിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. എരുമേലി പോലീസ് സ്റ്റേഷൻ സിപിഒ ശ്രീ. അബ്ദുൽ ജലീൽ ലഹരിവിരുദ്ധ സന്ദേശം നൽകി  കിഡ്സ് ഗ്ലൗ പരിശീലനം നേടിയ കുമാരി ഐന മരിയ വി.എസ് കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രവേശനോത്സവഗാനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും മധുരം വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ആൻസി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.