നിന്റെ ആഘോഷത്തിമിർപ്പിൽ
ക്ഷീണിച്ച ഞങ്ങൾ,
നിന്റെ അന്ത്യത്തിനായി
കാത്തിരിക്കുന്നു...
പക്ഷെ......
എങ്ങോട്ടൊയുള്ള ഓട്ടപാച്ചിലിൽ
മറന്നുപോയ കുടുംബബന്ധങ്ങളും
പ്രാർത്ഥനാനേരങ്ങളും ഓർമിപ്പിക്കാൻ നിനക്കുകഴിഞ്ഞു.
പവിത്രതക്കു ശ്രദ്ധ ചെലുത്താതെ
ആർഭാടത്തിനുവേണ്ടി നടത്തുന്ന
ചടങ്ങുകൾ ലളിതമായി
നടത്താമെന്നും ഒരു കുഞ്ഞു വൈറസിൽ
തീരുന്നതാണ് ഈ വികസിത
രാജ്യങ്ങളെന്നും നീ അറിയിച്ചു.
നിന്റെ വികൃതിയിൽ
പൊലിഞ്ഞുപോയവർക്കായി
ഭൂമിയിലെ മാലാഖമാർ നിന്നോട് പകരം
ചോദിക്കും.
ഉടഞ്ഞുപോയ സ്വപ്നങ്ങളെല്ലാം
ചേർത്തുവച്ച് പ്രതീക്ഷയുടെ പുതു
ദിനത്തിനായ് ഞങ്ങൾ
കാ
ത്തിരിക്കുന്നു.....